ല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിലൂടെ സിനിമയില്‍ നായികയായെത്തിയതാണ് സായ് പല്ലവി. മലയാളികളുടെ മനസ്സിനെ കീഴടക്കിയ സായി പതുക്കെ തമിഴിലേക്കും തെലുങ്കിലേക്കും ചുവടുമാറ്റി. താരത്തിന്റെ ആദ്യ തെലുങ്ക് ചിത്രം ഫിദ പ്രദര്‍ശന വിജയം നേടുകയും ചെയ്തു. ഇപ്പോള്‍ എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന കാരുവില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ സായ്.

സായ് പല്ലവിയുടെ പെരുമാറ്റം സഹിക്കാനാകുന്നില്ലെന്ന പരാതിയുമായി നടന്‍ നടന്‍ നാഗ ശൗര്യ രംഗത്ത് വന്നിരുന്നു. കാരുവില്‍ നാഗശൗര്യയാണ് സായിയുടെ നായകന്‍. ചിത്രം തെലുങ്കില്‍ കാനം എന്ന പേരില്‍ പുറത്തിറങ്ങും. 

ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നാഗശൗര്യ സായിക്കെതിരെ രംഗത്ത് വന്നത്. സെറ്റില്‍ അനാവശ്യമായ കാര്യങ്ങള്‍ക്ക് സായ് ബഹളം വയ്ക്കുമെന്ന് നാഗശൗര്യ ആരോപിച്ചു.  

ഫിദക്ക് ശേഷം സായി നായികയായി എത്തിയ തെലുങ്കു ചിത്രം മിഡില്‍ ക്‌ളാസ് അബ്ബായിയുടെ ചിത്രീകരണത്തിനിടെ സായി പല്ലവി നായകന്‍ നാനിയോട് ദേഷ്യപ്പെട്ടെന്നും ഇതേ തുടര്‍ന്ന് ഷൂട്ടിങ്ങ് സെറ്റില്‍ നിന്നും നാനി ഇറങ്ങിപ്പോയെന്നും വാര്‍ത്തകളുണ്ടായിരുന്നു.  

തനിക്കെതിരെ ഇത്രയേറെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും സായ് പല്ലവി ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം. ഒപ്പം ജോലി ചെയ്തവരുടെ വെളിപ്പെടുത്തലുകള്‍ തന്റെ കരിയറിന ബാധിക്കുമെന്ന ആകുലതകളൊന്നും സായിക്കില്ല. എന്നാല്‍ താരത്തിന്റെ ഭാഗത്ത് നിന്നുള്ള വിശദീകരണം കേള്‍ക്കാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. 

Content Highlights: sai pallavi controversy naga shourya fida kaaru Kaanam sai pallavi issue with co-stars