അനിയത്തി പൂജയ്ക്ക് ജന്മദിനാശംസകൾ നേർന്ന് നടി സായ് പല്ലവി. പൂജയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചാണ് സായ് പല്ലവി ഹൃദയസ്പർശിയായ ആശംസ നേർന്നിരിക്കുന്നത്. 

“നിന്റെ സ്നേഹം, നീ ചെയ്ത ത്യാഗങ്ങൾ, നീ കാണിച്ച വിട്ടുവീഴ്ചകൾ, എന്റെ ജീവിതത്തിന് നീ നൽകിയ അർഥം, എന്റെ ജീവിതത്തിലേക്ക്  നീ കൊണ്ടു വന്ന സന്തോഷം, ഏതവസ്ഥയിലും നീ ഉറപ്പാക്കുന്ന ആ ചിരി. 

എന്റെ ലോകത്ത് നീ നിലനിൽക്കുന്നത് പോലും ഒരു അനുഗ്രഹമാണ്. നീ എന്റെ കുഞ്ഞാണ്, 100 വയസ് തികഞ്ഞാലും അത് അങ്ങനെ തന്നെയായിരിക്കും. ഞാൻ നിന്നെ എത്രത്തോളം സ്നേഹിക്കുന്നു എന്ന് മനസിലാകണമെങ്കിൽ, നീ ഞാനാകണം. നീയെന്റെ ജീവിതത്തിലുള്ളത് എത്ര വലിയ ഭാഗ്യമാണെന്നതിന്റെ ഓർമപ്പെടുത്തലാണ് ഈ ദിവസം. ജന്മദിനാശംസകൾ ” സായ് പല്ലവി കുറിച്ചു

Sai Pallavi

വേണു ഉഡുഗുല സംവിധാനം ചെയ്യുന്ന വിരാട പർവം 1992 എന്ന ചിത്രത്തിലാണ് സായ് പല്ലവി ഇപ്പോൾ അഭിനയിക്കുന്നത്. റാണ ദഗ്ഗുബാട്ടിയാണ് ചിത്രത്തിലെ നായകൻ. ശേഖർ കമ്മുല സംവിധാനം ചെയ്യുന്ന ലവ് സ്റ്റോറി എന്ന തെലുങ്ക് ചിത്രത്തിലും സായ് തന്നെയാണ് നായികാ വേഷത്തിൽ. നാ​ഗചൈതന്യയാണ് നായകൻ

Content Highlights : Sai Pallavi Birthday Wishes To Sister Pooja