29  മുമ്പ് മഹേഷ് മഹേഷ് ഭട്ടിന്റെ സംവിധാനത്തിൽ സഞ്ജയ് ദത്തും പൂജാഭട്ടും ജോഡികളായി അഭിനയിച്ചു ബോളിവുഡിൽ  മഹാവിജയം നേടിയ റൊമാന്റിക് ത്രില്ലർ സിനിമയായിരുന്നു 1991-ൽ പുറത്തിറങ്ങിയ സഡക്. 29 കൊല്ലം മുമ്പിറങ്ങിയ ചിത്രത്തിന്റെ  രണ്ടാം ഭാഗം B' സഡക് 2 ' ,  തീയേറ്റർ റിലീസിന് തയ്യാറെടുത്ത വേളയിലാണ് കോവിഡ് വ്യാപനവും ലോക്കഡൗണും സിനിമാ വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നത്. . 

ഈ സാഹചര്യത്തിൽ സഡക് 2  ഡിജിറ്റൽ  പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് നിർമ്മാതാക്കളായ വിശേഷ് ഫിലിംസ്. ഡിസ്‌നി പ്ലസ് ഹോട് സ്റ്റാറിൽ റിലീസ് ചെയ്യാനിനിരിക്കുന്ന ' സഡക് 2 'ന്റെ റീലീസ് തിയ്യതി ഉടൻ പ്രഖ്യാപിക്കും. 

സഞ്ജയ് ദത്ത് ,പൂജാ ഭട്ട് ,ആലിയാ ഭട്ട് ,ആദിത്യ റോയ് കപൂർ എന്നിവരാണ്  'സഡക് 2'ലെ അഭിനേതാക്കൾ. പ്രണയകഥാ പശ്ചാത്തലത്തിലുള്ള  ത്രില്ലർ സിനിമയായാണ് സഡക് 2 അണിയിച്ചൊരുക്കുന്നത്. ഇരുപതു വർഷത്തിന് ശേഷം മഹേഷ് ഭട്ട് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. 

Content Highlights : Sadak 2 to Release on OTT Platforms Alia Bhatt, pooja bhatt, Mahesh Bhatt, Sanjay Dutt