-
മഹേഷ് ഭട്ടും സഞ്ജയ് ദത്തും ഒന്നിക്കുന്ന സഡക് 2 ന്റെ ഒ.ടി.ടി റിലീസ് തിയ്യതി പ്രഖ്യാപിച്ചു. ഡിസ്നി പ്ലസ് ഹോട് സ്റ്റാർ മൾട്ടിപ്ലക്സിൽ ആഗസ്റ്റ് 28-ന് ചിത്രം റിലീസ് ചെയ്യും .
29 മുമ്പ് മഹേഷ് മഹേഷ് ഭട്ടിന്റെ സംവിധാനത്തിൽ സഞ്ജയ് ദത്തും പൂജാഭട്ടും ജോഡികളായി അഭിനയിച്ച് ബോളിവുഡിൽ മഹാവിജയം നേടിയ റൊമാന്റിക് ത്രില്ലർ സിനിമയായിരുന്നു 1991-ൽ പുറത്തിറങ്ങിയ സഡക്. 29 കൊല്ലം മുമ്പിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗം സഡക് 2 ' , തീയേറ്റർ റിലീസിന് തയ്യാറെടുത്ത വേളയിലാണ് കോവിഡ് വ്യാപനവും ലോക്കഡൗണും സിനിമാ വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നത്.
ഈ സാഹചര്യത്തിലാണ് സഡക് 2 ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യാൻ നിർമ്മാതാക്കളായ വിശേഷ് ഫിലിംസ് തീരുമാനിക്കുന്നത്.
സഞ്ജയ് ദത്തിന് പുറമേ പൂജാ ഭട്ട് ,ആലിയാ ഭട്ട് ,ആദിത്യ റോയ് കപൂർ എന്നിവരാണ് 'സഡക് 2'ലെ അഭിനേതാക്കൾ. പ്രണയകഥാ പശ്ചാത്തലത്തിലുള്ള ത്രില്ലർ സിനിമയായാണ് സഡക് 2 അണിയിച്ചൊരുക്കുന്നത്. ഇരുപതു വർഷത്തിന് ശേഷം മഹേഷ് ഭട്ട് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
Content Highlights : Sadak 2 Release date announced Premiere on August 28 Disney Hotstar
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..