-
മഹേഷ് ഭട്ട് സംവിധാനം ചെയ്യുന്ന സഡക് 2വിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട് അണിയറപ്രവർത്തകർ.
സഞ്ജയ് ദത്ത്, പൂജാ ഭട്ട്, ആലിയാ ഭട്ട്, ആദിത്യ റോയ് കപൂർ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. പ്രണയകഥാ പശ്ചാത്തലത്തിലുള്ള ത്രില്ലർ സിനിമയായാണ് സഡക് 2 അണിയിച്ചൊരുക്കുന്നത്. 29 വർഷത്തിന് ശേഷം മഹേഷ് ഭട്ട് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മൾട്ടിപ്ലക്സിൽ ആഗസ്റ്റ് 28-ന് ചിത്രം റിലീസ് ചെയ്യും.
സഞ്ജയ് ദത്തും പൂജാഭട്ടും ജോഡികളായി അഭിനയിച്ച് ബോളിവുഡിൽ മഹാവിജയം നേടിയ റൊമാന്റിക് ത്രില്ലർ സിനിമയായിരുന്നു 1991-ൽ പുറത്തിറങ്ങിയ സഡക്. ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് സഡക് 2.
ചിത്രങ്ങള്‍ കാണാം






Content Highlights :sadak 2 movie stills mahesh bhatt sanjay dutt pooja bhatt aliya bhatt aditya roy kapoor
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..