-
സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ വിയോഗത്തിൽ ഹൃദയസ്പർശിയായ കുറിപ്പു പങ്കുവച്ച് നടൻ പൃഥ്വിരാജ്. പൃഥ്വിയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു സച്ചി. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത അനാർക്കലിയിലും ഒടുവിൽ സംവിധാനം ചെയ്ത അയ്യപ്പനും കോശിയിലും പൃഥ്വിയായിരുന്നു നായകൻ. അത് കൂടാതെ സച്ചി തിരക്കഥയെഴുതിയ ഒരുപിടി ചിത്രങ്ങളിലും പൃഥ്വി വേഷമിട്ടിട്ടുണ്ട്. സച്ചി ജീവിച്ചിരുന്നുവെങ്കിൽ അടുത്ത 25 വർഷത്തെ മലയാള സിനിമയും എന്റെ ശേഷിക്കുന്ന കരിയറും വളരെ വ്യത്യസ്തയിരുന്നേനേ എന്ന് പൃഥ്വി പറയുന്നു.
പൃഥ്വിരാജിന്റെ കുറിപ്പ് വായിക്കാം
സച്ചീ...
എനിക്ക് ഒരുപാട് സന്ദേശങ്ങളും ഫോൺവിളികളും വരുന്നു, ഞാൻ എങ്ങിനെ പിടിച്ചു നിൽക്കുന്നുവെന്നറിയാൻ. താങ്കളെയും എന്നെയും നമ്മളെയും നന്നായി അറിയുന്നവർക്ക് അതറിയാം. എന്നാൽ അവരിൽ ചിലർ പറഞ്ഞ കാര്യങ്ങൾ ഞാൻ മൗനമായി എതിർത്തു. എന്തെന്നുവച്ചാൽ, താങ്കൾ പോയത് കരിയറിന്റെ അത്യുന്നതങ്ങളിൽ നിൽക്കുമ്പോഴാണെന്ന്. താങ്കളുടെ സ്വപ്നങ്ങളെക്കുറിച്ച് അറിയുന്ന ഒരാളെന്ന നിലയിൽ എനിക്കറിയാം അയ്യപ്പനും കോശിയും താങ്കൾ ആഗ്രഹിച്ചതുപോലെയൊരു തുടക്കം മാത്രമായിരുന്നുവെന്ന്. താങ്കളുടെ മുഴുവൻ സിനിമയും ഈ ഘട്ടത്തിലെത്താനുള്ള ഒരു യാത്രയായിരുന്നു.
എനിക്കറിയാം, പറയാത്ത ഒരുപാട് കഥകൾ, നിറവേറാത്ത സ്വപ്നങ്ങൾ, രാത്രിയുടെ അന്ത്യയാമങ്ങളിൽ വാട്ട്സ്ആപ്പ് വോയിസിലൂടെ പങ്കുവച്ച ആഖ്യാനങ്ങൾ. ഇനി മുന്നോട്ടുള്ള വർഷങ്ങളിലേക്ക് വേണ്ടി നമ്മൾ വലിയ പല പദ്ധതികളും ആസൂത്രണം ചെയ്തിരുന്നു. പക്ഷേ താങ്കൾ എന്നെ വിട്ടു പോയി.... സിനിമയെക്കുറിച്ചുള്ള താങ്കളുടെ കാഴ്ചപ്പാടിനെക്കുറിച്ചും വരും വർഷങ്ങളിൽ താങ്കളുടെ സിനിമകൾ എങ്ങനെയായിരിക്കുമെന്ന് മുൻകൂട്ടി കണ്ടതിനെക്കുറിച്ചും മറ്റാരെങ്കിലുമായി പങ്കുവച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല. എന്നാൽ നിങ്ങൾ എന്നിൽ ഉണ്ട്. അടുത്ത 25 വർഷത്തെ മലയാള സിനിമയും എന്റെ ശേഷിക്കുന്ന കരിയറും താങ്കൾ ഒപ്പം ഉണ്ടായിരുന്നുവെങ്കിൽ വളരെ വ്യത്യസ്തയിരുന്നേനേ എന്ന് എനിക്കറിയാം.
സിനിമയെ മറന്നേക്കൂ, എന്റെ ആ സ്വപ്നങ്ങളെല്ലാം താങ്കളെ ചുറ്റിപ്പറ്റിയാണ് വ്യാപാരം ചെയ്യുന്നത്. ആ ശബ്‌ദ കുറിപ്പുകളിലൊന്ന് വീണ്ടും ലഭിക്കാൻ. അടുത്ത ഫോൺ കോളിനായി. നമ്മൾ ഒരുപോലെയാണെന്ന് താങ്കൾ എന്നോട് എല്ലായ്പ്പോഴുംപറയാറുണ്ടായിരുന്നു. അതെ സച്ചി, നമ്മൾ ഒരു പോലെയായിരുന്നു. പക്ഷെ ഇപ്പോൾ താങ്കൾക്ക് എന്നെക്കാൾ വളരെ വ്യത്യസ്തത തോന്നുന്നു. കാരണം, ദുഖത്തിന്റെ വ്യാപ്തി അവസാനമായി എന്നെ ബാധിച്ചത് 23 വർഷം മുമ്പ് മറ്റൊരു ജൂണിൽ ആയിരുന്നു (പൃഥ്വിരാജിന്റെ പിതാവും നടനുമായ സുകുമാരൻ അന്തരിച്ചത് ജൂൺ മാസത്തിലാണ്). താങ്കളെ അറിയുക എന്നത് ഒരു വലിയ അംഗീകാരമായി തോന്നുന്നു. എന്റെ ഒരു ഭാഗം ഇന്ന് നിങ്ങളോടൊപ്പം പോയി. ഇപ്പോൾ മുതൽ നിങ്ങളെ ഓർക്കുന്നു..... എന്റെ നഷ്ടപ്പെട്ടുപോയ ആ ഭാഗത്തേയും. നന്നായി വിശ്രമിക്കൂ സഹോദരാ, നന്നായി വിശ്രമിക്കൂ....
Content Highlights: Sachi Director Script Writer demise, Prithviraj Sukumaran shares emotional facebook after sachy's funeral cremation


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..