
-
കൊറോണയും ലോക്ക് ഡൗണും ദുരിതം വിതച്ചു കൊണ്ടിരിക്കുന്ന 2020 ൽ ഒരു സിനിമാപ്രവർത്തകനെയും കൂടി നമുക്ക് നഷ്ടമായിരിക്കുകയാണ്. അർജുനൻ മാഷ്, ശശി കലിംഗ, രവി വള്ളത്തോൾ, ഇർഫാൻ ഖാൻ, റിഷി കപൂർ, സുശാന്ത് സിംഗ് രജ്പുത് എന്നിവർക്ക് പിന്നാലെ ഇപ്പോഴിതാ തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയും.
സച്ചിയുടെ മൃതദേഹം തമ്മനത്തെ വീട്ടിൽ പൊതുദർശനത്തിന് വച്ചപ്പോൾ വെെകാരിക രംഗങ്ങളാണ് അരങ്ങേറിയത്. പൃഥ്വിരാജ്, രഞ്ജിത്ത്, ബിജു മേനോൻ, സുരാജ്, സുരേഷ് കൃഷ്ണ, ഗൗരി നന്ദ എന്നിവരെല്ലാം സച്ചിക്ക് അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.
സച്ചിയുമായി ദീർഘകാലങ്ങളായി അടുപ്പമുള്ള സുരേഷ് കൃഷ്ണ രവിപുരത്തെ ശ്മാശാനത്തിലെത്തി അന്ത്യചുംബനം നൽകി. സുഹൃത്തിന്റെ വിയോഗം ഉൾക്കൊള്ളാനാകാതെ പൊട്ടിക്കരയുകയായിരുന്നു അദ്ദേഹം.

പൃഥ്വിരാജും സുരേഷ് കൃഷ്ണയും
അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ സച്ചി സിനിമയിലേക്ക് കൊണ്ടു വന്ന നഞ്ചമ്മയും തന്റെ പ്രിയപ്പെട്ട സാറിനെ ഒരു നോക്കു കാണാൻ എത്തിയിരുന്നു. 'സാറേ...' എന്ന് വിളിച്ച് ഓടിയെത്തിയ നഞ്ചമ്മയ്ക്ക് സച്ചിയുടെ ചേതനയറ്റ ശരീരം കണ്ടപ്പോൾ ദുഖം നിയന്ത്രിക്കാനായില്ല. 'എന്നെ നാട് മക്കള്‍ തെരിയമാതിരി വെച്ച് സാറ്'... സച്ചിയെക്കുറിച്ചു പറയുമ്പോൾ നക്കുപ്പതി പിരിവ് ഊരിലെ നഞ്ചമ്മയ്ക്ക് വാക്കുകൾ ഇടറുന്നുണ്ടായിരുന്നു.
അയ്യപ്പനും കോശിക്കും വേണ്ടി നഞ്ചമ്മ പാടിയ നാടൻ പാട്ടുകൾ വലിയ ഹിറ്റായിരുന്നു.കാലിമേയ്ക്കൽ തൊഴിലാക്കിയ ആദിവാസി ഇരുള വിഭാഗത്തിൽപ്പെട്ട നഞ്ചമ്മ സ്വന്തമായി വരികൾ തയ്യാറാക്കി സംഗീതസംവിധാനം ചെയ്ത നാലുപാട്ടുകളാണ് സിനിമയ്ക്കായി പാടിയത്. ഇതിൽ ‘കളക്കാത്തെ... എന്നുതുടങ്ങുന്ന പാട്ട് സിനിമയുടെ ടൈറ്റിൽസോങ്ങായി റിലീസ് ചെയ്തതോടെ നഞ്ചയമ്മയെയും പ്രേക്ഷകർ ഏറ്റെടുത്തു.
Content Highlights: sachy director script writer demise, Nanchamma, Ayyappanum KoshiyumTribal Fame, Singer breaks down at funeral
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..