ന്തരിച്ച തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ വിയോഗത്തില്‍ ദു:ഖം പങ്കുവെച്ച് ബോളിവുഡ് നടന്‍ ജോണ്‍ എബ്രഹാം. സച്ചിയുടെ മരണവാര്‍ത്തയില്‍ തകര്‍ന്നുപോയെന്നും അദ്ദേഹത്തിന് ആത്മശാന്തി ലഭിക്കട്ടെയെന്നും നടന്‍ ട്വീറ്റ് ചെയ്തു.

 

പൃഥ്വിരാജ്-ബിജു മേനോന്‍ ഒന്നിച്ച അയ്യപ്പനും കോശിയും ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനിരിക്കുകയായിരുന്നു. ജോൺ അബ്രഹാമിന്റെ ജെ.എ എന്റര്‍ടൈന്മെന്റ്സാണ് ചിത്രത്തിന്റെ റീമേയ്ക് അവകാശം സ്വന്തമാക്കിയത്.


അഭിനേതാക്കളായ മമ്മൂട്ടി, മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ദിലീപ്, പൃഥ്വിരാജ്, ബിജു മേനോന്‍, സുരാജ് വെഞ്ഞാറമൂട്, ഭാവന, ടൊവിനോ തോമസ്, സണ്ണി വെയ്ന്‍, സംവിധായകന്‍ വി എ ശ്രീകുമാര്‍, തുടങ്ങിയവരും ആദരാഞ്ജലികള്‍ അര്‍പ്പിച്ചിട്ടുണ്ട്.

വ്യാഴാഴ്ച്ച രാത്രിയോടെ തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അദ്ദേഹത്തിന്റെ നില ഗുരുതരമായത്. തുടര്‍ന്ന് അദ്ദേഹത്തെ തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന സച്ചി പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. 

2020 സിനിമാലോകത്തിന് മോശം വര്‍ഷം. ഋഷി കപൂര്‍, ഇര്‍പാന്‍ ഖാന്‍, സുശാന്ത് സിങ്, തുടങ്ങിയവരുടെ മരണവാര്‍ത്തയുടെ ഞെട്ടല്‍ മാറുന്നതിനു മുമ്പെയാണ് തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ വിയോഗം മലയാളികളെ തളര്‍ത്തുന്നത്. സച്ചിയുടെ വിയോഗത്തില്‍ ദു:ഖത്തോടെ മലയാളസിനിമാലോകം.

Content Highlights : sachy director passes away malayalam film stars mourn on his demise