ഇ പ്രിക്‌സ് ഫോർമുലാ റേസ് വീക്ഷിക്കാനെത്തിയ ദുൽഖർ സൽമാൻ, സച്ചിൻ തെണ്ടുൽക്കർ, യഷ്, അഖിൽ അക്കിനേനി എന്നിവർ
ഹൈദരാബാദ്: ഇന്ത്യയിലെ ആദ്യ ഇ പ്രീക്ക് ആശംസകളുമായി കായിക-സിനിമാ മേഖലകളിലെ സൂപ്പർ താരങ്ങളും. ഹൈദരാബാദ് നഗരവീഥികളിൽ നെറ്റ് സീറോ സ്പോർട്ടിങ് കാറുകളിൽ സൂപ്പർസോണിക് സ്പീഡിൽ ലോകത്തിലെ പ്രശസ്തരായ റേസർമാർ കുതിക്കുന്ന വർണാഭമായ കാഴ്ച കാണാൻ കൂടിയാണ് താരങ്ങളെത്തിയത്.
ദുൽഖർ സൽമാനും സച്ചിൻ തെണ്ടുൽക്കറും മുഖ്യാതിഥികളായി ഒരുമിച്ച ഒരു വേദി കൂടിയായിരുന്നു ഈ ഇവന്റ്. 2022-2023 ഫോർമുല ഇ വേൾഡ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായാണ് സിംഗിൾ സീറ്റർ ഇലക്ട്രിക്കലി പവേർഡ് ഫോർമുല ഇ റേസ് ആദ്യമായി ഇന്ത്യയിൽ നടന്നത്. 2022-2023 ഫോർമുല ഇ വേൾഡ് ചാമ്പ്യൻഷിപ്പിന് ഇന്ത്യയിലെ സിനിമാ താരങ്ങളും സ്പോർട്സ് താരങ്ങളും ആശംസകളുമായി എത്തിയപ്പോൾ താരനിബിഡമായ റേസിനാണ് ഹൈദരാബാദ് സാക്ഷ്യം വഹിച്ചത്.
തെന്നിന്ത്യൻ സൂപ്പർ താരങ്ങളായ ചിരഞ്ജീവി, യാഷ്, രാം ചരൺ തുടങ്ങി നിരവധി താരങ്ങളും ഇ പ്രീക്കെത്തിയിരുന്നു. ജീൻ എറിക് വെർഗ്നെ ഒന്നാമതായി മത്സരത്തിൽ ഫിനിഷ് ചെയ്തപ്പോൾ നിക്ക് കാസിഡി, സെബാസ്റ്റ്യൻ ബ്യുമി എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
Content Highlights: sachin tendulkar dulquer salmaan and yash to watch ePrix hyderabad
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..