സൂര്യയും സച്ചിനും | ഫോട്ടോ : www.instagram.com/actorsuriya/
സോഷ്യൽ മീഡിയയിലെ പ്രമുഖർ ഇടവേളകളിൽ ആരാധകരുമായി സംവദിക്കാറുണ്ട്. ആരാധകർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ചിലപ്പോൾ രസകരമായ ഉത്തരവും ലഭിക്കാറുണ്ട്. കഴിഞ്ഞദിവസം അങ്ങനെയൊരു ചോദ്യോത്തരവേള നമ്മുടെയെല്ലാം പ്രിയങ്കരനായ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കറും നടത്തുകയുണ്ടായി. ഇതിൽ നടൻ സൂര്യയേക്കുറിച്ച് സച്ചിൻ പറഞ്ഞ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ നടൻ സൂര്യയും സച്ചിനും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങൾ അന്നേ വൈറലായതുമാണ്. അത്തരത്തിലൊരു ചിത്രം ചൂണ്ടിക്കാട്ടി ഒരാരാധകൻ ഈ കൂടിക്കാഴ്ചയേക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് ചോദിച്ചു. ഇതിന്റെ മറുപടിയായി സച്ചിൻ കുറിച്ചതാകട്ടെ വളരെ കൗതുകമുള്ള ഒരു കാര്യവും.
തുടക്കത്തിൽ തമ്മിൽ സംസാരിക്കാൻ രണ്ടുപേർക്കും വലിയ നാണമായിരുന്നെന്നാണ് സച്ചിൻ പറഞ്ഞത്. അങ്ങോട്ടുമിങ്ങോട്ടും ശല്യപ്പെടുത്തേണ്ടെന്ന് വിചാരിച്ചു. പക്ഷേ നല്ല രീതിയിലാണ് സംസാരിച്ച് പിരിഞ്ഞതെന്നും സച്ചിൻ പറഞ്ഞു. സച്ചിന്റെ ഈ മറുപടി സൂര്യ റീട്വീറ്റ് ചെയ്തിട്ടുണ്ട്. അത്തരത്തിലുള്ള കൂടിക്കാഴ്ചകൾ ഇനിയും പ്രതീക്ഷിക്കുന്നുവെന്ന് സൂര്യ കുറിച്ചു. സച്ചിന്റെ മകൻ അർജുന് ക്രിക്കറ്റിൽ മികച്ചൊരു കരിയർ ഉണ്ടാകാൻ ഇടവരട്ടെയെന്നും സൂര്യ ട്വീറ്റ് ചെയ്തു.
ശിവ സംവിധാനം ചെയ്യുന്ന കങ്കുവാ ആണ് സൂര്യയുടേതായി ചിത്രീകരണത്തിലിരിക്കുന്ന ചിത്രം. ദിഷാ പഠാണി നായികയാവുന്ന ചിത്രം പത്ത് ഭാഷകളിലാണ് പുറത്തിറങ്ങുക. ചിത്രത്തിന്റെ ടൈറ്റിൽ വ്യക്തമാക്കുന്ന ടീസറിന് വൻ സ്വീകരണമായിരുന്നു ലഭിച്ചത്. കഴിഞ്ഞ വർഷം വിക്രം, റോക്കട്രി എന്നീ ചിത്രങ്ങളിൽ കാമിയോ വേഷത്തിൽ സൂര്യ എത്തിയിരുന്നു.
Content Highlights: sachin tendulkar about his meeting with actor suriya, ask sachin on twitter
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..