ഓസ്‌കർ വേദിയിൽ സഷീൻ ലിറ്റിൽഫെതർ പുരസ്‌കാരം നിരസിക്കുന്നു, മർലോൺ ബ്രാൻഡോ
അമേരിക്കന്‍ നടിയും സാമൂഹ്യപ്രവര്‍ത്തകയുമായ സഷീന്‍ ലിറ്റില്‍ഫെതറിനോട് മാപ്പ് പറഞ്ഞ് അക്കാദമി ഓഫ് മോഷന്‍ മോഷന്‍ പിക്ചര്‍ ആര്‍ട്ടസ് ആന്റ് സയന്‍സ്. അന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഓസ്‌കര്‍ വേദിയില്‍ അപമാനിക്കപ്പെട്ടതിന്റെ പ്രായശ്ചിത്തമായാണ് ഈ മാപ്പ് പറയല്‍.
1972ലെ ഗോഡ്ഫാദര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മര്‍ലോണ്‍ ബ്രാന്‍ഡോവിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു.
ബ്രാന്‍ഡോവിന് വേണ്ടിയാണ് സഷീന്‍ വേദിയില്‍ എത്തിയത്. റെഡ് ഇന്ത്യക്കാരെ സിനിമകളിലും ടിവികളിലും ചിത്രീകരിക്കുന്ന രീതിയില്‍ പ്രതിഷേധിച്ച് ബ്രാന്‍ഡോ പുരസ്‌കാരം നിരസിക്കുന്നുവെന്നറിയിക്കാനാണ് സഷീന്‍ എത്തിയത്.
ബ്രാന്‍ഡോയ്ക്ക് വിഷമമുണ്ട്. അദ്ദേഹത്തിന് ഈ പുരസ്‌കാരം വാങ്ങാന്‍ സാധിക്കുകയില്ല. റെഡ് ഇന്ത്യക്കാരെ ടെലിവിഷനിലും സിനിമയിലും ചിത്രീകരിക്കുന്നതില്‍ പ്രതിഷേധമായാണ് അദ്ദേഹം അങ്ങനെ ചെയ്യുന്നത്- സഷീന്‍ പറഞ്ഞു.
തൊട്ടുപിന്നാലെ സദസ്സിലുണ്ടായിരുന്ന ചിലര്‍ സഷീനെ ചീത്ത വിളിച്ചു. പ്രതിഷേധ സൂചകമായി കൂവിവിളിക്കുകയും ചെയ്തു. വളരെ കുറച്ച് പേര്‍ മാത്രമാണ് അന്ന് സഷീന് വേണ്ടി കയ്യടിച്ചത്. അക്കാദമി അവാര്‍ഡിന്റെ പേരില്‍ താന്‍ വര്‍ഷങ്ങളോളം പരിഹസിക്കപ്പെടുകയും വിവേചനത്തിന് ഇരയാവുകയും, വ്യക്തിപരമായി ആക്രമിക്കപ്പെടുകയും ചെയ്തുവെന്ന് സഷീന്‍ പിന്നീട് പറഞ്ഞിരുന്നു.
85 മില്യണോളം പ്രേക്ഷകരാണ് ഈ നാടകീയ രംഗങ്ങള്‍ക്ക് സാക്ഷിയായത്. സഷീനെ മോശമായി ചിത്രീകരിക്കാന്‍ അതിന് ശേഷം വ്യാപകമായ ശ്രമങ്ങള്‍ നടന്നു. ബ്രാന്‍ഡോയ്‌ക്കെതിരേയും കടുത്ത ആക്രമണങ്ങളുണ്ടായി.
Content Highlights: sacheen littlefeather, marlon brando, oscar controversy, academy of motion picture arts and sciences
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..