ആഫ്രിക്കൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഇത്തവണത്തെ ഏക ഇന്ത്യൻ ചിത്രമായി സബാഷ് ചന്ദ്രബോസ്


നൈജീരിയയിലെ ലാഗോസ് നഗരത്തിൽ നടക്കുന്ന ഫെസ്റ്റിവൽ ആഫ്രിക്കയിലെ ഏറ്റവും മികച്ച ചലച്ചിത്രോത്സവങ്ങളിൽ ഒന്നാണ്.

സബാഷ് ചന്ദ്രബോസിൽ ജോണി ആന്റണിയും വിഷ്ണു ഉണ്ണിക്കൃഷ്ണനും

ദേശീയ ചലച്ചിത്ര അവാർഡ് നേടിയ ആളൊരുക്കം എന്ന ചിത്രത്തിനുശേഷം വി സി അഭിലാഷ് സംവിധാനം നിർവഹിച്ച സബാഷ് ചന്ദ്രബോസ് പതിനൊന്നാമത് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ആഫ്രിക്കയി(AFRIFF) ലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നവംബർ 9 ന് ചിത്രത്തിൻ്റെ പ്രദർശനം നടക്കും. ഇത്തവണ നൈജീരിയയിലെ ലാഗോസ് നഗരത്തിൽ നടക്കുന്ന ഫെസ്റ്റിവൽ ആഫ്രിക്കയിലെ ഏറ്റവും മികച്ച ചലച്ചിത്രോത്സവങ്ങളിൽ ഒന്നാണ്. ഇന്ത്യയിൽ നിന്ന് ഈ വർഷം സബാഷ് ചന്ദ്രബോസ് മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

വിഷ്ണു ഉണ്ണികൃഷ്ണനും ജോണി ആന്റണിയും പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിൽ ഒരു പഴയകാല കളർ ടെലിവിഷനുമായി ബന്ധപ്പെട്ട കഥയാണ് പറയുന്നത്. പ്രതികൂല സാഹചര്യത്തിലും തീയറ്ററിൽ മികച്ച പ്രകടനം കാഴ്ച്ച വച്ച ചിത്രം കഴിഞ്ഞദിവസം ഓ.ടി.ടി പ്രദർശനത്തിനും എത്തി. ആമസോൺ പ്രൈം ആണ് ചിത്രത്തിന്റെ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയത്.

ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ആഫ്രിക്കയുടെ ലോ​ഗോ

ഈ വർഷത്തെ കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകളിൽ സംവിധാന മികവിനും വസ്ത്രാലങ്കാരത്തിനുമുള്ള പുരസ്കാരങ്ങൾ ചിത്രം സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് സബാഷ് ചന്ദ്രബോസ് തിയേറ്ററുകളിലെത്തിയത്. ജാഫർ ഇടുക്കി, സുധി കോപ്പ, രമ്യ സുരേഷ്, ശ്രീജ ദാസ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

സബാഷ് ചന്ദ്രബോസിന്റെ നിർമാതാവ് ജോളി ലോനപ്പനും സംവിധായകൻ വി.സി. അഭിലാഷും

ജോളി ലോനപ്പനാണ് സിനിമ നിർമിച്ചിരിക്കുന്നത്. സജിത്ത് പുരുഷന്റേതാണ് ഛായാ​ഗ്രഹണം. ശ്രീനാഥ് ശിവശങ്കരൻ സംഗീതവും സ്റ്റീഫൻ മാത്യൂ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു.

Content Highlights: sabash chandrabose movie selected to 11th AFRIFF, vishnu unnikrishnan and johny antony, vc abhilash


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


train accident

1 min

കാല്‍തെറ്റിവീണ് പ്ലാറ്റ്‌ഫോമിനും കോച്ചിനും ഇടയില്‍ കുടുങ്ങി പരിക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു

Dec 8, 2022

Most Commented