ചലച്ചിത്രമേള നാലിടങ്ങളിൽ; 'തിരുവനന്തപുരം’ എന്ന ബ്രാൻഡിനെ തകർക്കുമെന്ന് ശബരിനാഥൻ എംഎൽഎ


ഒരു തീർഥാടനം പോലെ ഡിസംബർ മാസത്തിൽ തിരുവനന്തപുരത്തേക്ക് വരുന്ന സിനിമാസ്വാദകാർക്ക് ഈ നഗരം ഒരു വികാരമാണ്.

Photo | Facebook, Sabarinadhan

കോവിഡ് പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് വച്ച് നടക്കേണ്ടിയിരുന്ന രാജ്യാന്തര ചലച്ചിത്രമേള നാല്‌ മേഖലകളിലായി തിരിച്ച് നടത്താൻ തീരുമാനമായതിന് പിന്നാലെ വിമർശനങ്ങളും ശക്തമാകുന്നു. കാൻ, ബെർലിൻ ഫെസ്റ്റിവലുകളുടെ വ്യക്തിത്വം ആ നഗരങ്ങളാണെന്നും
25 വർഷമായി അന്താരാഷ്ട്ര ചലച്ചിത്ര രംഗത്ത്‌ വളർത്തിയെടുത്ത തിരുവനന്തപുരം എന്ന ബ്രാൻഡിനെ പുതിയ തീരുമാനം തകർക്കുമെന്നും ശബരീനാഥൻ എംഎൽഎ ആരോപിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശബരിനാഥിന്റെ പ്രതികരണം.

ശബരിനാഥ് പങ്കുവച്ച കുറിപ്പ്

ലോകത്തിലെ ഏറ്റവും വിഖ്യാതമായിട്ടുള്ള ഫിലിം ഫെസ്റ്റിവലുകളായി അറിയപ്പെടുന്നത് ബെർലിൻ (Berlin) ഫിലിം ഫെസ്റ്റിവൽ, വെനീസ് (Venice) ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പിന്നെ കാൻസ് (Cannes) ഫിലിം ഫെസ്റ്റിവലാണ്. ഈ ഫെസ്റ്റിവലുകളുടെ ഐഡന്റിറ്റി ഈ മൂന്നു നഗരങ്ങളാണ്. മേളകളിലൂടെ ലക്ഷകണക്കിന് സിനിമാസ്വാദകർക്ക് ഈ നഗരങ്ങൾ സുപരിചിതമാണ്.
1996ൽ തുടങ്ങിയ IFFKയിലൂടെ തിരുവനന്തപുരത്തിന് ലോക സിനിമാഭൂപടത്തിൽ ഒരു പ്രഥമസ്‌ഥാനമുണ്ട്.

തിരുവനന്തപുരത്തെ മികച്ച തിയേറ്ററുകളും മികച്ച അടിസ്ഥാനസൗകര്യങ്ങളുമാണ് IFFKയുടെ വിജയത്തിന്റെ പ്രധാന അടിത്തറ.
ഒരു തീർഥാടനം പോലെ ഡിസംബർ മാസത്തിൽ തിരുവനന്തപുരത്തേക്ക് വരുന്ന സിനിമാസ്വാദകാർക്ക് ഈ നഗരം ഒരു വികാരമാണ്. ഇതിനു സമാനമാണ് കൊച്ചിയിലേക്ക് ബിനാലെ ക്ക്‌ ‌ (Kochi Biennale)‌ വരുന്നവർക്കുള്ള കൊച്ചിയുമായിട്ടുള്ള ആത്മബന്ധം.
സർക്കാർ ഈ വർഷം മുതൽ IFFK പൂർണ്ണമായി തിരുവനന്തപുരത്ത് നടത്താതെ പകരം നാല് ജില്ലകളിൽ ഭാഗികമായി നടത്തുന്നത് നിർഭാഗ്യകരമാണ്. 25 വർഷമായി അന്താരാഷ്ട്ര ചലച്ചിത്ര രംഗത്ത് നമ്മൾ വളർത്തിയെടുത്ത "തിരുവനന്തപുരം" എന്ന ബ്രാൻഡിനെ ഈ തീരുമാനം തകർക്കും. ഭാവിയിൽ IFFK അപ്രസക്തമാക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മുന്നോട്ടുപോകും.
സർക്കാർ ഈ തീരുമാനം പുനപ്പരിശോധിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

ലോകത്തിലെ ഏറ്റവും വിഖ്യാതമായിട്ടുള്ള ഫിലിം ഫെസ്റ്റിവലുകളായി അറിയപ്പെടുന്നത് ബെർലിൻ (Berlin) ഫിലിം ഫെസ്റ്റിവൽ, വെനീസ്...

Posted by Sabarinadhan K S on Friday, 1 January 2021

സർക്കാർ തീരുമാനം ദൗർഭാഗ്യകരമായിപ്പോയെന്ന് ശശി തരൂരും അഭിപ്രായപ്പെട്ടു.

"സർക്കാർ തീരുമാനം ദൗർഭാഗ്യകരമാണ്. ഐഎഫ്എഫ്കെയെ സംബന്ധിച്ച് ഒരു മികച്ച വേദി മാത്രമല്ല തിരുവനന്തപുരം നഗരം വാഗ്‍ദാനം ചെയ്യുന്നത്, മറിച്ച് പാരമ്പര്യവും സൗകര്യങ്ങളും എല്ലാത്തിലുമുപരി ആവേശവും അറിവുമുള്ള സിനിമാപ്രേമികളുടെ ഇടം കൂടിയാണ്. സെനഗലിൽ നിന്നുള്ള സിനിമകൾ ഹൗസ്‍ഫുൾ ആവുന്ന, കിം കി ഡുക്ക് തെരുവിൽ 'കൈയേറ്റം' ചെയ്യപ്പെടുന്ന നഗരം" ശശി തരൂർ ട്വീറ്റ് ചെയ്തു

കോവിഡ് പശ്ചാത്തലത്തിൽ തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തലശ്ശേരി എന്നിങ്ങനെ നാലിടങ്ങളിലായാണ് ഇത്തവണ ചലച്ചിത്രമേള.സാധാരണ ഡിസംബർ മാസത്തിൽ നടക്കാറുള്ള ചലച്ചിത്രമേള നിലവിലെ കോവിഡ് സാഹചര്യങ്ങളെ തുടർന്നാണ് ഫെബ്രുവരിയിലേക്ക്‌ മാറ്റിയത്.

ചലച്ചിത്രമേള പോലെ ലോകശ്രദ്ധയാകർഷിച്ച, കേരളത്തിന്റെ അഭിമാനമായ ഒരു സാംസ്‌കാരിക പരിപാടി പൂർണമായും ഒഴിവാക്കുന്നത് ഉചിതമല്ലെന്ന് തോന്നിയതിനാൽഎല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് 2021 ഫെബ്രുവരിയിൽ മേള നടത്താൻ നിശ്ചയിച്ചിരിക്കുകയാണെന്നാണ് മന്ത്രി എ.കെ ബാലൻ പറഞ്ഞു.

തിരുവനന്തപുരം എന്ന സ്ഥിരം വേദിയിൽ നടക്കുന്ന മേളയിൽ ഓരോ വർഷവും 14,000 ത്തോളം പ്രതിനിധികളാണ് പങ്കെടുക്കാറുള്ളത്. കോവിഡിന്റെ സാഹചര്യത്തിൽ ഇത് പ്രായോഗികമല്ലാത്തതിനാൽ കേരളത്തിന്റെ നാലു മേഖലകളിലായാണ് ഇത്തവണ ഐ.എഫ്.എഫ്.കെ സംഘടിപ്പിക്കുന്നത്.

Content Highlights : Sabarinadhan MLA About Government decision on IFFK Venues 2021 Film Festival Kerala

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ma baby pamplany

2 min

'മാര്‍പാപ്പ പറയുന്നത് 300 രൂപ തരുന്നവരുടെ കൂടെനില്‍ക്കാനല്ല'; തലശ്ശേരി ബിഷപ്പിനെതിരെ എം.എ. ബേബി

Mar 21, 2023


താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍

1 min

സിപിഎമ്മും കോൺഗ്രസും അവഗണിച്ചു; മാർ പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി ബിഷപ്പ്, പിണറായിക്ക് വിമർശം

Mar 20, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023

Most Commented