ബരിമല സമരങ്ങളുടെ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് ശബരിമല കര്‍മ സമിതി പ്രഖ്യാപിച്ച 'ശതം സമര്‍പ്പയാമി' എന്ന പേരിലുള്ള ധനസമാഹരണത്തിന് ഒരു ലക്ഷം രൂപ കൂടി നല്‍കുന്നുവെന്ന് സിനിമാ താരം സന്തോഷ് പണ്ഡിറ്റ്. 100 രൂപ ആവശ്യപ്പെട്ടുള്ള ചലഞ്ചില്‍ നേരത്തേ 51000 രൂപ അദ്ദേഹം നല്‍കിയിരുന്നു. ഇതിനെതിരേ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് സന്തോഷ് പണ്ഡിറ്റ് ഒരു ലക്ഷം കൂടി ധനസഹായം നല്‍കിയത്. തന്റെ പണം ഇഷ്ടമുള്ളവര്‍ക്ക് കൊടുക്കുമെന്നും തന്നെ വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടിയാണിതെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

'അഞ്ച് ലക്ഷം രൂപ കൊടുക്കണം എന്നുണ്ടായിരുന്നു എന്നാല്‍ അത്രയും പണം ഇല്ലായിരുന്നു. അതുകൊണ്ടാണ് 51000 രൂപ നല്‍കിയത്. അതിന്റെ പേരില്‍ ഒരുപാട് പേര്‍ വിമര്‍ശിച്ചു. ചിലര്‍ ചോദിക്കുന്നു ഹര്‍ത്താല്‍ നടത്തിയവര്‍ക്കാണോ പണം നല്‍കുന്നത് എന്ന്. ഈ ചോദ്യങ്ങള്‍ ഉന്നയിക്കുന്നവര്‍ നേരത്തേ ഹര്‍ത്താല്‍ നടത്തി കട കുത്തി തുറന്ന് സാധനങ്ങള്‍ മോഷ്ടിച്ചവരാണ്. ഞാന്‍ ഇത് ഫെയ്സ്ബുക്കില്‍ ഇടുന്നത് ജനങ്ങള്‍ അറിയാനാണ്. 

പ്രളയത്തിന്റെ സമയത്ത് കേരളത്തിലും ചെന്നൈയിലും ഞാന്‍ എന്നാല്‍ കഴിയുന്ന വിധം സഹായം നല്‍കിയിട്ടുണ്ട്. നിങ്ങള്‍ വിമര്‍ശിച്ചത് കൊണ്ട് ഞാന്‍ പിന്‍മാറുമെന്ന് കരുതിയെങ്കില്‍ തെറ്റി. എന്റെ പണം ഞാന്‍ ഇഷ്ടമുള്ളവര്‍ക്ക് കൊടുക്കും'- സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. 

Conetnt Highlights: sabarimala karmasamithi satham samarpayami challenge santhosh pandit donates one lakh