ഒന്നിലധികം ട്വിസ്റ്റുകളും സസ്പെൻസുകളും; 'ട്രോജൻ' മെയ്‌  20ന് 


ഷീലു എബ്രഹാം, ദേവൻ, ജൂഡ് ആന്റണി, മനോജ്‌ ഗിന്നസ്, നോബി, ബാലാജി ശർമ്മ, കെ.ടി.എസ് പടന്നയിൽ, ഉല്ലാസ് പന്തളം, ജെയിംസ് പാറക്കൽ എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

'ട്രോജൻ' സിനിമയുടെ പോസ്റ്റർ

നവാഗതനായ ഡോ.ജിസ് തോമസ് സംവിധാനം ചെയ്ത് ശബരീഷ് വർമ്മ, കൃഷ്ണ ശങ്കർ എന്നിവരെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ട്രോജൻ മെയ്‌ 20 ന് തീയേറ്ററുകളിൽ എത്തും. സിൽവർ ബ്ലൈസ് മൂവി ഹൗസിൻ്റെ ബാനറിൽ ഡോ. പി.സി.എ ഹമീദ്, ഷീജോ കുര്യൻ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സംവിധായകൻ ജിസ് തോമസ് തന്നെ കഥയും, തിരക്കഥയും, സംഭാഷണവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലറും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

ഷീലു എബ്രഹാം, ദേവൻ, ജൂഡ് ആന്റണി, മനോജ്‌ ഗിന്നസ്, നോബി, ബാലാജി ശർമ്മ, കെ.ടി.എസ് പടന്നയിൽ, ഉല്ലാസ് പന്തളം, ജെയിംസ് പാറക്കൽ എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ചിത്രത്തിന് വേണ്ടി ഛായാഗ്രഹകൻ്റെയും ക്രീയേറ്റീവ് സംവിധായകൻ്റെയും ചുമതല നിർവഹിച്ചിരിക്കുന്നത് മഹേഷ്‌ മാധവ് ആണ്. ശബരീഷ് വർമ്മ തന്നെയാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് രചന നിർവഹിചിരിക്കുന്നതും ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നതും ആലപിച്ചിരിക്കുന്നതും സെജോ ജോൺ ആണ്. കേരളത്തിൽ സിനിമ റിലീസിനെത്തിക്കുന്നത് ഹൈ ഹോപ്സ് ഫിലിം ഫാക്ടറിയും, ആശിഷ് ഫിലിം കമ്പനിയും ചേർന്ന് കൊണ്ടാണ്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: കൃഷ്ണൻ നമ്പൂതിരി, ജോസഫ് തോമസ് പെരുനിലത്തു, ലിറ്റിഷ് ടി തോമസ്, കളറിസ്റ്റ്: ശ്രീകുമാർ നായർ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, എഡിറ്റിംഗ്: അഖിൽ, വസ്ത്രാലങ്കാരം: അരുൺ മനോഹർ, ഡി ഐ: സിനിമ സലൂൺ, സ്റ്റുഡിയോ: വാക്മാൻ സ്റ്റുഡിയോ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: പ്രവീൺ ചന്ദ്രൻ, അസോസിയേറ്റ് ഡയറക്ടർ: മഹേഷ്‌ കൃഷ്ണ, കലാ സംവിധാനം: സുഭാഷ് കരൺ, പി.ആർ.ഒ: പി. ശിവപ്രസാദ്.

Content Highlights: sabareesh varma new movie trojen to theatre, trojen movie

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


mla

1 min

'മെന്‍റർ' എന്ന് വിശേഷണം; ആർക്കൈവ് കുത്തിപ്പൊക്കി കുഴല്‍നാടന്‍, തെളിവ് പുറത്തുവിട്ടു

Jun 29, 2022

Most Commented