ടീസറിൽ നിന്ന്
വിഷ്ണു ഉണ്ണികൃഷ്ണനും ജോണി ആന്റണിയും മുഖ്യവേഷത്തിൽ എത്തുന്ന 'സബാഷ് ചന്ദ്രബോസി'ന്റെ ടീസർ പുറത്തിറങ്ങി. വി.സി അഭിലാഷ് സംവിധാനം ചെയ്യുന്ന ചിത്രം ജോളിവുഡ് മൂവിസിന്റെ ബാനറിൽ ജോളി ലോനപ്പൻ ആണ് നിർമിക്കുന്നത്.
തെക്കൻ കേരളത്തിൽ നടക്കുന്ന ഒരു മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ട ഹാസ്യസംഭാഷണങ്ങളാണ് ടീസറിന്റെ ഉള്ളടക്കം. 1980 കളിലെ കഥയാണ് ചിത്രം പറയുന്നത്.
സജിത്ത് പുരുഷൻ ആണ് ഛായാഗ്രഹണം. സംഗീതം ശ്രീനാഥ് ശിവശങ്കരനും, ഗാനങ്ങൾ എഴുതിയിരിക്കുന്നത് സംവിധായകനായ വി.സി അഭിലാഷും അജയ് ഗോപാലും ആണ്. എഡിറ്റിംഗ് സ്റ്റീഫൻ മാത്യു എന്നിവരും നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസർ ജോസ് ആന്റണി ആണ്. ആർട്ട് : സാബുറാം, മിക്സിങ്ങ് : ഫസൽ എ ബക്കർ, സൗണ്ട് ഡിസൈൻ: ഷെഫിൻ മായൻ, ഡി ഐ: സൃക് വാര്യർ, വസ്ത്രലങ്കാരം: അരുൺ മനോഹർ
മേക്കപ്പ്: സജി കോരട്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വർഗീസ് ഫെർണാണ്ടെസ്, പ്രൊഡക്ഷൻ കൺട്രോളർ: എസ് എൽ പ്രദീപ്, കൊറിയോഗ്രാഫി: സ്പ്രിംഗ്, ആക്ഷൻ: ഡ്രാഗൺ ജെറോഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രവീൺ ഉണ്ണി, അസോസിയേറ്റ് ഡയറക്ടർ: രോഹിത് നാരായണൻ, അരുൺ വിജയ് വി സി, വി എഫ് എക്സ്: ഷിനു, സബ് ടൈറ്റിൽ: വൺ ഇഞ്ച് വാര്യർ, ഡിസൈൻ: ജിജു ഗോവിന്ദൻ, ട്രയിലർ എഡിറ്റ്: മഹേഷ് ഭുവനേന്ദ്, ടീസർ എഡിറ്റ്: അഭിൻ ദേവസി, സ്റ്റിൽസ്: സലീഷ് പെരിങ്ങോട്ടുകര, നിഖിൽ സൈമൺ. പി ആർ ഒ: പി. ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിങ്ങ്: എം. ആർ. പ്രൊഫഷണൽ.
Content Highlights : Sabaash Chandrabose Teaser Vishnu Unnikrishnan Johny Antony VC Abhilash
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..