നിലമ്പൂര്‍: ജീവിച്ചിരിക്കുന്ന ഗായിക എസ്.ജാനകിയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് എസ്.എഫ്.ഐ. നിലമ്പൂര്‍ ഏരിയ സമ്മേളനത്തിലാണ് സംഭവം. 

കഴിഞ്ഞ വര്‍ഷം അന്തരിച്ച പ്രമുഖരുടെ പേരുകള്‍ വായിക്കുന്ന അനുശോചന പ്രമേയത്തിലാണ് മലയാളത്തിന്റെ പ്രിയഗായികയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചത്. ഏറെ വൈകാതെ തന്നെ വേദിയില്‍ ഉണ്ടായിരുന്ന നേതാക്കള്‍ക്ക് തെറ്റ് മനസ്സിലായി. ഏരിയ സെക്രട്ടറിയുടെ മറുപടി പ്രസംഗത്തില്‍ ഈ കാര്യം സൂചിപ്പിക്കുകയും ചെയ്തു.  

2017 ല്‍ ജാനകി തന്റെ സംഗീത ജീവിതം അവസാനിപ്പിച്ചുവെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെ ജാനകി അന്തരിച്ചുവെന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകളും പ്രചരിച്ചു.

Content Highlights: s janaki fake death news, sfi pays homage to living legend in nilamboor