ചെന്നൈ: പ്രശസ്ത ആര്‍ട്ടിസ്റ്റ് എസ്. ഇളയരാജ(43) അന്തരിച്ചു. കോവിഡ് ബാധിച്ച് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വസനസംബന്ധമായ പ്രശ്‌നങ്ങള്‍ ഗുരുതരമാവുകയും പിന്നീട് ഹൃദയാഘാതം വരികയുമായിരുന്നു.

തമിഴ്‌നാട്ടിലെ കുംഭകോണത്തിന് സമീപത്തുള്ള സെമ്പിയാവരമ്പില്‍ ഗ്രാമത്തിലാണ് ഇളയരാജ ജനിച്ചത്. ചെന്നൈയിലെ ഫൈന്‍ ആര്‍ട്ട്‌സ് കോളേജില്‍നിന്ന് ചിത്രരചന പഠിച്ചു. ചിത്രരചനയിലെ റിയലിസമാണ് ഇളയരാജയെ പ്രശസ്തനാക്കിയത്. ദ്രാവിഡ സ്ത്രീകളും അവരുടെ ദിനചര്യകളും ഇളയരാജയുടെ പെയിന്റിങ്ങിലെ സ്ഥിരം വിഷയങ്ങളായിരുന്നു. 

തമിഴ്‌ സിനിമയുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട്. സിനിമ  പ്രവര്‍ത്തകരായ ആര്‍. പാര്‍ഥിപന്‍, നവീന്‍ മുഹമ്മദലി തുടങ്ങിയവര്‍ ഇളരാജയ്ക്ക് ആദരാഞ്ജലികള്‍ നേര്‍ന്നു.

Content Highlights: S Ilayaraja Painter passed away due to covid