മാര്‍വെല്‍ സ്റ്റുഡിയോസിന്റെ ജനപ്രിയ ചിത്രം ഡെഡ്പൂളിന് മൂന്നാംഭാഗം വരുന്നു. ആദ്യ ഭാഗങ്ങളില്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച റയാന് റെയ്നോള്ഡ്സാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
''മാര്‍വെല്‍ മൂന്നാം ഭാഗത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. മുഴുവന്‍ ടീമും ഞങ്ങളോടൊപ്പമുണ്ട്'' -റയാന് ഒരു ടി.വി അഭിമുഖത്തില്‍ പറഞ്ഞു.
ഡിസ്നിയുടെ ഭാഗമല്ലാത്ത ചുരുക്കം കോമിക് കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ഡെഡ്പൂള്.
എന്നാല്‍, ഫോക്സുമായി നടന്ന ലയനത്തിനുശേഷം ഡെഡ്പൂള് മാര്‍വെല്‍ സ്റ്റുഡിയോസിന്റെ ഭാഗമായി. ചിത്രത്തിന്റെ രണ്ടാം ഭാഗം ബോക്സോഫീസില്‍ മികച്ച വിജയം നേടിയിരുന്നു.
Content Highlights: Ryan Reynolds about Deadpool 3, Marvel Studios, Deadpool Movies
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..