Ruth Movie
സംവിധായകന്‍ ഷോജി സെബാസ്റ്റ്യന്‍ ഒരുക്കുന്ന പുതിയ ചിത്രം റൂത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നീണ്ട ഇടവേളയ്ക്ക് ശേഷം സംഗീത സംവിധായകന്‍ വിദ്യാസാഗര്‍ സംഗീതമൊരുക്കുന്ന ചിത്രം കൂടിയാണ് റൂത്ത്. ആന്‍ഡ്രിയ ക്രിയേഷന്‍സ് ഇന്‍ര്‍നാഷണല്‍ ആണ് നിർമാണം.
തെന്നിന്ത്യന്‍ സിനിമയിലെ മികച്ച സാങ്കേതിക വിദഗ്ദ്ധരും മലയാളത്തിലെ പ്രശസ്ത താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. രാജസ്ഥാനില്‍ ചിത്രീകരിച്ച് പെണ്‍ഭ്രൂണഹത്യയുടെ കഥ പറഞ്ഞ 'പിപ്പലാന്ത്രി' എന്ന ചിത്രത്തിന് ശേഷം ഷോജി സെബാസ്റ്റ്യന്‍ ഒരുക്കുന്ന ചിത്രം കൂടിയാണ് റൂത്ത്. ചിത്രീകരണം ഈ മാസം 30 ന് പീരുമേട്ടില്‍ ആരംഭിക്കും.
ബാനര്‍ - ആന്‍ഡ്രിയ ക്രിയേഷന്‍സ് ഇന്‍റര്‍നാഷണല്‍, സംവിധാനം-ഷോജി സെബാസ്റ്റ്യന്‍, നിര്‍മ്മാണം - ബിബിന്‍ സ്റ്റാന്‍ലി ജോസഫ്, ജോസ് പോള്‍, ഷൈന്‍ ജോണ്‍, കഥ, തിരക്കഥ, സംഭാഷണം - ഷെല്ലി ജോയ് , സുരേഷ് വേലത്ത്, സംഗീതം- വിദ്യാസാഗര്‍, ക്യാമറ- ആന്‍റണി ജോണ്‍, ഗാനരചന- ജോയ്സ് തോന്നിയാമല, എഡിറ്റര്‍ - ഇബ്രു എഫ് എക്സ്, പ്രൊജക്റ്റ് കോ ഓര്‍ഡിനേറ്റര്‍ - ശ്രീജിത്ത് രാജാമണി, അസോസിയേറ്റ് ക്യാമറ- അരുണ്‍ കുമാര്‍, പി ആര്‍ ഒ - പി ആര്‍ സുമേരന്‍
Content Highlights : ruth Movie first look poster


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..