-
ബോളിവുഡ് നടൻ ആമിർ ഖാനെതിരേ ആർഎസ്എസ് മുഖപത്രം. തുർക്കി പ്രസിഡന്റ് എർദോഗന്റെ ഭാര്യ എമിൻ എർദോഗനുമായി ഒരാഴ്ച മുൻപ് ഇസ്താംബൂളിൽ ആമിർ ഖാൻ കൂടിക്കാഴ്ച നടത്തിയതിനെയാണ് ആർഎസ്എസിന്റെ ലേഖനം വിമർശിക്കുന്നത്. ആമിർ ചൈനയുടെ ബ്രാൻഡ് അംബാസിഡറാവാൻ ശ്രമിക്കുകയാണെന്നും ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു. 'വ്യാളികളുടെ പ്രിയപ്പെട്ട ഖാൻ' എന്ന തലക്കെട്ടിലാണ് സംഘടനയുടെ മുഖപത്രമായ പാഞ്ചജന്യയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ആമിറിനെതിരെ വിമർശനം. നേരത്തെ ഈ കൂടിക്കാഴ്ച്ചയുടെ പേരിൽ കടുത്ത സൈബർ ആക്രമണം ആമിർ നേരിട്ടിരുന്നു.
'ലാൽ സിംഗ് ഛദ്ദ' എന്ന പുതിയ സിനിമ തുർക്കിയിൽ ചിത്രീകരിക്കാനുള്ള ആമിർ ഖാന്റെ തീരുമാനത്തെയും ലേഖനത്തിൽ ചോദ്യം ചെയ്യുന്നുണ്ട്. ഇന്ത്യയിലെ അസഹിഷ്ണുതയെ പറ്റി വേവലാതിപ്പെടുന്ന ഖാൻ എന്തുകൊണ്ട് മാധ്യമങ്ങളെ അടിച്ചമർത്തുന്ന തുർക്കിയെപ്പോലൊരു രാജ്യത്തിന് വിധേയപ്പെട്ട് നിൽക്കുന്നു.
കഴിഞ്ഞ ആറ് വർഷമായി ഉറി, മണികർണിക പോലുള്ള ദേശസ്നേഹ സിനിമകൾ ധാരാളമായി ഇന്ത്യയിൽ ഇറങ്ങുന്നുണ്ട്. എന്നാൽ, ചില നടന്മാർ സ്വന്തം രാജ്യത്തേക്കാൾ ചൈന, തുർക്കി പോലുള്ള നമ്മുടെ ശത്രുരാജ്യങ്ങളെയാണ് ഇഷ്ടപ്പെടുന്നത്.
ആമിറിന്റെ സിനിമകൾ മാത്രമാണ് ചൈനയിൽ വിജയിക്കുന്നത്.സൽമാൻ ചിത്രം സുൽത്താൻ ചൈനയിൽ പരാജയമായപ്പോൾ ആമിർ ചിത്രം ദംഗൽ ചൈനയിൽ വൻവിജയമായി.. ചൈനീസ് ഉൽപ്പന്നങ്ങളുടെ ബ്രാൻഡ് അംബാസഡറായതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.ഇത് സുരക്ഷാ ചട്ടങ്ങളെ മറികടക്കുന്നതാണ്. ലേഖനത്തിൽ പറയുന്നു.
Content Highlights :RSS Mouthpiece against Aamir Khan Dragons Favourite Khan meeting with Turkish first lady Emine Erdogan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..