.
ഗോള്‍ഡന്‍ ഗ്ളോബ് പുരസ്കാരത്തില്‍ തിളങ്ങിയ എസ്.എസ്. രാജമൗലിയുടെ 'ആര്.ആര്.ആര്.', ഷൗനക് സെന്നിന്റെ 'ഓള് ദാറ്റ് ബ്രീത്സ്' എന്നീ ചിത്രങ്ങള്‍ ബ്രിട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡ്(ബാഫ്റ്റ) പ്രാരംഭപട്ടികയില് ഇടംനേടി. ഇംഗ്ലീഷിതര ചിത്രങ്ങളുടെ മത്സരവിഭാഗത്തിലാണ് ആര്.ആര്.ആറിനെ തിരഞ്ഞെടുത്തത്; 'ഓള് ദാറ്റ് ബ്രീത്സ്' ഡോക്യുമെന്ററി വിഭാഗത്തിലും.
അവാര്‍ഡുകള്‍ക്കുള്ള അന്തിമ നാമനിര്‍ദേശപ്പട്ടിക ഈ മാസം 19-ന് പ്രഖ്യാപിക്കും. ഫെബ്രുവരി 19-ന് ലണ്ടന്‍ സൗത്ത്ബാങ്ക് സെന്ററിലെ റോയല്‍ ഫെസ്റ്റിവല്‍ ഹാളില്‍ പുരസ്കാരദാനച്ചടങ്ങും നടക്കും. ഓസ്കര് പുരസ്കാരത്തിനുള്ള മത്സരപ്പട്ടികയിലും ആര്.ആര്.ആര്. ഇടംനേടിയിട്ടുണ്ട്.
2022 പുറത്തിറങ്ങിയ ആര്‍ആര്‍ആറിലെ 'നാട്ടുനാട്ടു' എന്ന ഗാനം ഗോള്‍ഡന്‍ ഗ്ളോബ് പുരസ്കാരത്തില്‍ ഒറിജിനല്‍ സോങ് വിഭാഗത്തിലായിരുന്നു പുരസ്കാരം നേടിയത്. സംഗീത സംവിധായകന് എം.എം കീരവാണി ആര്‍ആര്‍ആറിന് വേണ്ടി പുരസ്കാരം ഏറ്റുവാങ്ങി. പതിനാല് വര്‍ഷത്തിന് ശേഷമാണ് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം ഇന്ത്യയിലെത്തുന്നത്. 2009ല്‍ എ ആര് റഹ്മാനാണ് മുമ്പ് പുരസ്കാരം നേടിയത്. ഡാനി ബോയില്‍ സംവിധാനം ചെയ്ത സ്ലം ഡോഗ് മില്ല്യണര്‍ എന്ന ചിത്രമാണ് ഇതിന് മുന്‍പ് ഇന്ത്യയിലേക്ക് പുരസ്കാരം എത്തിച്ചത്.
ആര്‍ആര്‍ആര്‍ ന്റെ നേട്ടത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് എ.ആര് റഹ്മാന്, ചിരഞ്ജീവി, ശങ്കര്‍ മഹാദേവന് തുടങ്ങി ഒട്ടേറെ ചലച്ചിത്ര പ്രവര്‍ത്തകര്‍ രംഗത്തെത്തി. ഗാനരംഗത്തില്‍ ചുവടുവയ്ക്കാന്‍ സാധിച്ചതില്‍ അഭിമാനം തോന്നുന്നുവെന്ന് ജൂനിയര്‍ എന്‍.ടി.ആറും രാംചരണും പ്രതികരിച്ചു.
Content Highlights: RRR to compete in bafta awards 2023 after golden globe victory
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..