രാജമൗലി പങ്കുവച്ച ചിത്രം | Photo:Twitter@ssrajamouli
എസ്.എസ് രാജമൗലി സംവിധാനം ചെയ്ത 'ആര് ആര് ആര്' എന്ന ചിത്രം ലോക ചലച്ചിത്ര ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഇപ്പോഴിതാ ചലച്ചിത്ര സംവിധായകന് സ്റ്റീവന്‍ സ്പില്‍ബര്‍ഗിനെ കണ്ട സന്തോഷം പങ്കുവച്ചിരിക്കുകയാണ് സംവിധായകന് രാജമൗലി. 'ഞാന്‍ ദൈവത്തെ കണ്ടു' എന്നാണ് രാജമൗലി ട്വിറ്ററില്‍ കുറിച്ചത്.
രാജമൗലിക്കൊപ്പം സംഗീത സംവിധായകന് എം.എം കീരവാണിയും സ്പില്‍ബര്‍ഗിനെ കണ്ട സന്തോഷം പങ്കുവച്ചു. 'സിനിമകളുടെ ദൈവത്തെ കാണാനുള്ള അവസരം ലഭിച്ചു. അദ്ദേഹത്തിന്റെ സിനിമകള്‍ ഏറെ പ്രിയപ്പെട്ടതാണെന്ന് നേരിട്ട് പറയാന്‍ സാധിച്ചു.' കീരവാണി ട്വിറ്ററില്‍ കുറിച്ചു. 'നാട്ടു നാട്ടു' എന്ന ഗാനം ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ തനിക്ക് വിശ്വസിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു.
ലോസ് ആഞ്ചല്‍സില്‍ എണ്‍പതാം ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാര പ്രഖ്യാപനച്ചടങ്ങിലാണ് ഇവര്‍ സ്പില്‍ബര്‍ഗിനെ കണ്ടു മുട്ടിയത്. 'ആര് ആര് ആറി'ലെ 'നാട്ടു നാട്ടു' എന്ന ഗാനം ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരത്തിന് അര്‍ഹമായിരുന്നു. എം.എം കീരവാണിയാണ് ഈ ഗാനത്തിന് സംഗീതം നല്‍കിയത്.
കാലഭൈരവ, രാഹുല്‍ സിപ്ലിഗുഞ്ജ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചത്. ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രങ്ങളുടെ വിഭാഗത്തിലും മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തിലുമാണ് 'ആര് ആര് ആര്' നോമിനേഷന് നേടിയിരുന്നത്.
പതിനാല് വര്‍ഷത്തിന് ശേഷമാണ് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം ഇന്ത്യയിലെത്തുന്നത്. 2009ല്‍ എ.ആര് റഹ്മാനാണ് മുമ്പ് പുരസ്കാരം നേടിയത്. 'ദി ഫാബെല്‍മാന്‍സ്' സംവിധാനം ചെയ്ത സ്റ്റീവന്‍ സ്പില്‍ബെര്‍ഗാണ് മികച്ച സംവിധായകന്.
Content Highlights: rrr movie, Steven Spielberg, SS Rajamouli, MM Keeravani
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..