ആർ.ആർ.ആറിൽ നിന്നും | photo: ap
ജപ്പാന്‍ ബോക്‌സോഫീസിലും നേട്ടവുമായി രാജമൗലി ചിത്രം ആര്‍.ആര്‍.ആര്‍. രാജ്യത്ത് നിന്ന് ഏറ്റവുമധികം കളക്ഷന്‍ നേടുന്ന ഇന്ത്യന്‍ ചിത്രമെന്ന റെക്കോഡ് ആര്‍.ആര്‍.ആര്‍ സ്വന്തമാക്കി. 2022 ഒക്ടോബറില്‍ ജപ്പാനില്‍ റിലീസ് ചെയ്ത ചിത്രം ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്.
31 ഐമാക്‌സ് ഉള്‍പ്പടെ 200-ലധികം സ്‌ക്രീനിലാണ് ചിത്രം റിലീസ് ചെയ്തത്. 44 നഗരങ്ങളിലായി പ്രദര്‍ശനത്തിനെത്തിയ ചിത്രം 20 ആഴ്ച പൂര്‍ത്തിയാക്കിയിരിക്കുകയാണ്. 202 സ്‌ക്രീനുകളില്‍ ചിത്രം ഇപ്പോഴും പ്രദര്‍ശിപ്പിക്കുന്നുണ്ട്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം 80 കോടിയോളം രൂപയാണ് ജപ്പാനില്‍ നിന്ന് ആര്‍.ആര്‍.ആര്‍ നേടിയിരിക്കുന്നത്. തിയേറ്ററുകളിലെ പ്രദര്‍ശനം അവസാനിക്കുന്നതിന് മുന്‍പ് 100 കോടി നേട്ടം സ്വന്തമാക്കുമെന്നാണ് അനലിസ്റ്റുകളുടെ പ്രവചനം. ആഗോളതലത്തില്‍ 1000 കോടിയിലധികം രൂപ ചിത്രം നേടിയിരുന്നു.
ജൂനിയര്‍ എന്‍.ടി.ആര്‍., രാം ചരണ്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജമൗലി സംവിധാനം ചെയ്ത 'ആര്‍.ആര്‍.ആറി'ല്‍ അജയ് ദേവ്ഗണ്‍, ഒലീവിയ മോറിസ്, ആലിയ ഭട്ട്, സമുദ്രക്കനി, അലിസണ്‍ ഡൂഡി എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
Content Highlights: RRR sets new record in Japan


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..