ഓസ്‌കറിൽ മത്സരിക്കാൻ അപേക്ഷ സമർപ്പിച്ച് 'ആര്‍ആര്‍ആര്‍'


.

ജൂനിയര്‍ എന്‍.ടി.ആര്‍, രാം ചരണ്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി രാജമൗലി സംവിധാനം ചെയ്ത 'ആര്‍ആര്‍ആര്‍' ഓസ്‌കര്‍ പുരസ്‌കാരത്തിന് മത്സരിക്കുന്നു. 'ഫോര്‍ യുവര്‍ കണ്‍സിഡറേഷന്‍' കാമ്പയിന്റെ ഭാഗമായാണ് അണിയറപ്രവര്‍ത്തകര്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. മികച്ച സിനിമ, സംവിധായകന്‍, നടന്‍ തുടങ്ങി 14 വിഭാഗങ്ങളില്‍ ചിത്രം മത്സരിക്കും.

ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ'യാണ് ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. 'ആര്‍ആര്‍ആര്‍', വിവേക് അഗ്‌നിഹോത്രിയുടെ 'കശ്മീര്‍ ഫയല്‍സ്' എന്നീ ചിത്രങ്ങളെ പിന്തള്ളിയാണ് 'ചെല്ലോ ഷോ' ഓദ്യോഗികമായി ഓസ്‌കാറിലേക്കെത്തിയത്. പാന്‍ നളിന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍.'രൗദ്രം രണം രുധിരം' എന്നാണ് 'ആര്‍ആര്‍ആറി'ന്റെ പൂര്‍ണനാമം. ഇന്ത്യന്‍ വിപ്ലവകാരികളായ അല്ലൂരി സീതാരാമ രാജു (ചരണ്‍), കൊമരം ഭീം (രാമ റാവു) എന്നിവരെയും ബ്രിട്ടീഷ് രാജിനെതിരായ അവരുടെ പോരാട്ടത്തെയും കുറിച്ചുള്ള ഒരു സാങ്കല്‍പ്പിക കഥയാണിത്. ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍, ശ്രേയ ശരണ്‍ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. മാര്‍ച്ച് 25 ന് റിലീസ് ചെയ്ത ചിത്രം അതിഗംഭീര വിജയം നേടി. 550 കോടി മുതല്‍ മുടക്കിലൊരുക്കിയ ചിത്രം 1150 കോടിയാണ് ബോക്‌സ് ഓഫീസില്‍ നിന്ന് സ്വന്തമാക്കിയത്.


Content Highlights: RRR's to Oscar, SS Rajamouli film, makers submit before jury, Jr NTR Ram Charan chhello show


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


21:00

'ഒരു സീനിന് വേണ്ടി എട്ട് ബീഡി വലിച്ചു!' | Manju Pillai Interview

Dec 4, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022

Most Commented