
RRR
എഴുന്നൂറു കോടി ക്ലബ്ബില്‍ ഇടം നേടി രാജമൗലിയുടെ ആര്‍.ആര്‍.ആര്‍. റിലീസിന്റെ ആറാം ദിനത്തിലെ കണക്കാണിത്. തെലുങ്ക് ഭാഷയിലൊരുക്കിയ ചിത്രം ഹിന്ദി, തമിഴ്, മലയാളം തുടങ്ങിയ ഭാഷകളില്‍ ലോകവ്യാപകമായി റിലീസ് ചെയ്തിരിക്കുകയാണ്.
കേരളത്തിലും ഗംഭീര ഗ്രോസ് കളക്ഷന്‍ പിന്നിട്ട് മികച്ച റിപ്പോര്‍ട്ടുമായി കുതിക്കുകയാണ് ആര്‍ ആര്‍ ആര്‍. ജൂനിയര്‍ എന്‍ ടി ആര്‍, റാം ചരണ്‍ എന്നിവരെ മുഖ്യ കഥാപാത്രങ്ങളായി ഒരുക്കിയ ബ്ലോക്ക് ബസ്റ്റര്‍ ചലച്ചിത്രം ബോക്‌സ് ഓഫീസില്‍ ഇനിയും റെക്കോഡുകള്‍ തിരുത്തുമെന്നാണ് നിര്‍മാതാക്കള്‍ പ്രതീക്ഷിക്കുന്നത്.
വ്യത്യസ്തമായ തീയേറ്റര്‍ അനുഭവം തന്നെയാണ് ആര്‍.ആര്‍.ആര്‍. ഒരുക്കുന്നത്. ത്രീ ഡി ഷോകളില്‍ ഇതുവരെ കാണാത്ത കാഴ്ചാനുഭവം പ്രേക്ഷകന് നല്‍കുന്ന വിധത്തിലാണ് സംവിധായകന്‍ രാജമൗലി ആര്‍.ആര്‍.ആര്‍. തയ്യാറാക്കിയിരിക്കുന്നത്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ള പ്രേക്ഷകര്‍ക്ക് ഓരോ രംഗങ്ങളിലും മാസ്മരികാനുഭവം പകരുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കേരളത്തിലും ഗംഭീര പ്രതികരണവും തിയേറ്റര്‍ നിറഞ്ഞു കവിയുന്ന സ്വീകാര്യതയുമാണ് ചിത്രത്തിന് ലഭിക്കുന്നത്.
സിനിമാരംഗത്തു നിന്നും നിരവധിപേര്‍ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തി. 'മഹാരാജ'മൗലിയെന്നായിരുന്നു ശങ്കറിന്റെ അഭിനന്ദനം, റാം ചരണ്‍ തകര്‍ത്തുവെന്ന് അല്ലു അര്‍ജുന്‍, ഇമോഷണല്‍ മാസ്സ് എന്റര്‍ടെയ്‌നര്‍ എന്ന് അറ്റ്‌ലി അഭിപ്രായം രേഖപ്പെടുത്തി. കേരളത്തിലെ താരങ്ങളില്‍ നിന്നും ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടോവിനോ തോമസ്, ഉണ്ണി മുകുന്ദന്‍ തുടങ്ങി നിരവധി പേരാണ് ചിത്രത്തിനും രാജമൗലിക്കും അഭിനന്ദനങ്ങള്‍ അറിയിച്ച് അഭിപ്രായം രേഖപ്പെടുത്തിയത്.
പ്രശ്സത നിര്‍മ്മാതാവ് ഷിബു തമീന്‍സിന്റെ നേതൃത്വത്തില്‍ റിയാ ഷിബുവിന്റെ എച്ച്. ആര്‍. പിക്‌ചേഴ്‌സ് ആണ് ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..