കോവിഡ് വ്യാപനം കുറഞ്ഞാൽ മാർച്ചിൽ, ഇല്ലെങ്കിൽ ഏപ്രിലിൽ; ആർആർആർ പുതിയ റിലീസ് തീയതികൾ


1 min read
Read later
Print
Share

ഇക്കഴിഞ്ഞ ജനുവരി ഏഴിനായിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്

RRR Poster

'ബാഹുബലി'ക്ക് ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ആർആർആറിന്റെ ( രൗദ്രം രണം രുദിരം) പുതിയ റിലീസ് തീയതികൾ പുറത്ത് വിട്ട് അണിയറപ്രവർത്തകർ.

രാജ്യത്ത് കോവിഡ് വ്യാപനം കുറയുകയും തീയേറ്ററുകളിൽ മുഴുവൻ സീറ്റിലും കാണികളെ അനുവദിക്കുകയും ചെയ്താൽ വരുന്ന മാർച്ച് 18ന് ചിത്രം പ്രദർശനത്തിനെത്തുമെന്നും അല്ലാത്തപക്ഷം ഏപ്രിൽ 28ന് ചിത്രം തീയേറ്ററുകളിൽ എത്തുമെന്നും അണിയറപ്രവർത്തകർ അറിയിച്ചു. ഇക്കഴിഞ്ഞ ജനുവരി ഏഴിനായിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്.

ജൂനിയർ എൻടിആർ, രാം ചരൺ എന്നിവർ മുഖ്യകഥാപാത്രങ്ങളാകുന്ന ചിത്രം 1920-കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമരസേനാനികളുടെ കഥയാണ് പറയുന്നത്. അല്ലൂരി സീതാരാമ രാജുവായി രാം ചരണെത്തുമ്പോൾ കോമരം ഭീം ആയി എത്തുന്നത് ജൂനിയർ എൻടിആറാണ്.

450 കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിലൂടെ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും അജയ് ദേവ്ഗണും അവരുടെ ആദ്യ ദക്ഷിണേന്ത്യൻ ചിത്രത്തിന്റെ ഭാഗമാകുകയാണ്. ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസൺ ഡൂഡി, റേ സ്റ്റീവൻസൺ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ. എഡിറ്റിംഗ് ശ്രീകർ പ്രസാദും ഛായാഗ്രഹണം കെ കെ സെന്തിൽ കുമാറും നിർവഹിക്കുന്നു.

Content Highlights : RRR New release date announced Rajamouli Ram Charan Junior NTR

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
actor mimicry artist kollam sudhi passed away in road accident at thrissur kaipamangalam

1 min

എയര്‍ ബാഗ് പ്രവര്‍ത്തിച്ചിട്ടും സുധിയുടെ വാരിയെല്ലുകള്‍ ഒടിഞ്ഞുനുറുങ്ങി

Jun 6, 2023


kollam sudhi accident death his life struggle in personal life as an actor mimicry artist

1 min

കൈക്കുഞ്ഞായ മകനെ സ്‌റ്റേജിന് പിന്നില്‍ കിടത്തിയുറക്കി കണ്ണീര്‍ മഴയിലും ചിരിയുടെ കുട ചൂടിയ സുധി

Jun 6, 2023


2018 Movie

1 min

ബോക്സോഫീസ് റെക്കോർഡുകൾ തകർത്ത '2018' ജൂൺ ഏഴ് മുതൽ ഒ.ടി.ടിയിൽ

Jun 6, 2023

Most Commented