RRR
എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ സമീപകാല ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വിജയം നേടിയ ചിത്രങ്ങളിലൊന്നായിരുന്നു. വിദേശരാജ്യങ്ങളിലും ചിത്രം ഗംഭീര വിജയമായി. ഒടിടി റിലീസായി ചിത്രം എത്തിയതോടെ സമൂഹമാധ്യമങ്ങളില്‍ രസകരമായ ഒരു ചര്‍ച്ച നടക്കുകയാണ്.
സ്വതന്ത്ര്യസമരസേനാനികളായ കൊമാരം ഭീം, അല്ലുരി സീതാരാമ രാജു എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അവരുടെ സൗഹൃദവും പോരാട്ടവുമാണ് ചിത്രത്തിന്റെ പ്രമേയം.
ചിത്രം കണ്ട വിദേശികളില്‍ ചിലരില്‍ കഥാപാത്രങ്ങളുടെ സൗഹൃദം ആശയകുഴപ്പം ഉണ്ടാക്കിയിരിക്കുകയാണ്. ജൂനിയര്‍ എന്‍ടിആറിന്റെയും രാം ചരണിന്റെയും കഥാപാത്രങ്ങള്‍ സ്വവര്‍ഗാനുരാഗികള്‍ ആണെന്ന് അവര്‍ വിലയിരുത്തുന്നു. ആര്‍ആര്‍ആര്‍ ഒരു തെന്നിന്ത്യന്‍ സിനിമയാണ്. അതില്‍ ഏറ്റവും വലിയ ആകര്‍ഷണം സ്വവര്‍ഗാനുരാഗികളായ നായകന്‍മാരാണ്, എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
മാര്‍ച്ച് 25 നാണ് ആര്‍ആആര്‍ റിലീസ് ചെയ്തത്. 1150 കോടി രൂപയോളം ബോക്‌സ് ഓഫീസ് വരുമാനം നേടി ഇന്ത്യന്‍ സിനിമയിലെ ഹിറ്റ് ചിത്രങ്ങളില്‍ നാലാമതെത്തിയിരിക്കുകയാണ് ആര്‍ആര്‍ആര്‍. പ്രശാന്ത് നീലിന്റെ കെ.ജി.എഫ്. ചാപ്റ്ററാണ് ഈ വര്‍ഷത്തെ ഹിറ്റുകളില്‍ ഒന്നാമത്.
Content Highlights: RRR Film, Western audience discussion, queer story, homosexuality, Ram Charan, Junior NTR, Rajamouli
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..