എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന ആർ.ആർ.ആർ റിലീസ് തീയതി പ്രഖ്യാപിച്ചു. 2021 ഒക്ടോബർ 13ന് ചിത്രം റിലീസിനെത്തും. 10 ഭാഷകളിലാകും ചിത്രം റിലീസിനെത്തുക. ചരിത്രത്തെയും കെട്ടുകഥകളെയും ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. രൗദ്രം, രണം, രുധിരം, എന്നാണ് ആർ.ആർ.ആർ എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്.

കൊവിഡ് പ്രതിസന്ധികൾക്ക് ശേഷം ഒക്ടോബർ ആദ്യവാരത്തോടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനഃരാരംഭിച്ചത്. കൊമരു ഭീം, അല്ലൂരി സീതരാമ രാജു തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് ചിത്രം. ജൂനിയർ എൻ.ടി.ആർ കൊമരു ഭീം ആയും രാം ചരൺ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തിൽ എത്തുന്നത്. ബോളിവുഡ് താരം ആലിയ ഭട്ടാണ്‌ ചിത്രത്തിലെ നായിക. ചിത്രത്തിൽ സീത എന്ന കഥാപാത്രത്തെയാണ്‌ ആലിയ അവതരിപ്പിക്കുന്നത്.

തെന്നിന്ത്യയിൽ നിന്നും ബോളിവുഡിൽ നിന്നുമുള്ള വൻ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. 450 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിൽ അജയ് ദേവ്ഗൺ, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസൺ ഡൂഡി, റേ സ്റ്റീവൻസൺ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡി.വി.വി. ദാനയ്യയാണ് ചിത്രത്തിന്റെ നിർമ്മാതാവ്. കെ. കെ. സെന്തിൽകുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം: എം.എം. കീരവാണി.

Content Highlights : RRR Movie Relase On October 13 2021 Rajamouli Junior NTR Ram Charan