-
രാജമൗലിയുടെ ആര്.ആര്.ആറിന്റെ പ്രീ റിലീസ് ചടങ്ങ് തിരുവനന്തപുരത്ത് നടന്നു. മന്ത്രി ആന്റണി രാജു ഉദ്ഘാടനം നിര്‍വഹിച്ചു.
സംവിധായകന് രാജമൗലി, താരങ്ങളായ രാം ചരണ്‍, ജൂനിയര്‍ എന്‍. ടി. ആര്, പ്രൊഡ്യൂസര്‍ ഡി.വി.വി രാമയ്യ, ടോവിനോ, ഷിബു തമീന്‍സ് എന്നിവര്‍ പങ്കെടുത്തു.
കേരളത്തിലെ സിനിമ പ്രേക്ഷകര്‍ ബാഹുബലിക്കു നല്കിയ പിന്തുണ ആര്.ആര്.ആറിനും ലഭിക്കും എന്ന വിശ്വാസം തനിക്കുണ്ടെന്നു രാജമൗലി പങ്കുവെച്ചു. കേരളത്തിലെ എല്ലാ പ്രമുഖ മാധ്യമങ്ങളും തിയേറ്റര്‍ ഭാരവാഹികളും, വിതരണക്കാരും ചടങ്ങില്‍ പങ്കെടുത്തു.
എച്ച്.ആര് പിക്ചര്‍സിന്റെ ബാനറില്‍ റിയ ഷിബു കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്ന ആര്.ആര്.ആര് ജനുവരി 7നാണ് തിയേറ്ററുകളിലെത്തുക.
Content Highlights: RRR movie Rajamouli, Antony Raju, Junior NTR, Ramcharan, Tovino Thomas at Thiruvananthapuram
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..