ആർ ആർ ആർ സിനിമയുടെ പോസ്റ്റർ | ഫോട്ടോ: www.facebook.com/AlwaysRamCharan/photos
ജപ്പാനിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രം എന്ന നേട്ടം ഇനി ആർ ആർ ആറിന് സ്വന്തം. രജനികാന്ത് ചിത്രം മുത്തുവിന്റെ 24 വർഷത്തെ റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. 24 കോടിയിലേറെ രൂപയാണ് ചിത്രം ജപ്പാനിൽ നിന്ന് വാരിക്കൂട്ടിയത്.
ഇക്കഴിഞ്ഞ ഒക്ടോബർ 21-നാണ് രാം ചരൺ തേജയും ജൂനിയർ എൻ.ടി.ആറും മുഖ്യവേഷങ്ങളിലെത്തിയ രാജമൗലി ചിത്രം ആർ ആർ ആർ ജപ്പാനിൽ റിലീസ് ചെയ്തത്. താരങ്ങളും അണിയറ പ്രവർത്തകരും റിലീസ് ദിവസം ജപ്പാനിലെത്തിയിരുന്നു. ഇന്ത്യയിലേതിന് സമാനമായ വരവേല്പാണ് ജപ്പാനിലും ചിത്രത്തിന് ലഭിച്ചത്.
403 മില്ല്യൺ യെൻ ആണ് ആർ ആർ ആറിന്റെ ജപ്പാനിലെ ബോക്സോഫീസ് കളക്ഷൻ. 55 ദിവസംകൊണ്ടാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. 100 കിലോമീറ്ററിലേറെ സഞ്ചരിച്ച് ചിത്രം കാണാനെത്തിയ പ്രേക്ഷകരുടെ ട്വീറ്റുകൾ ആർ ആർ ആർ ടീം തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ റീ ട്വീറ്റ് ചെയ്തിരുന്നു.
ജപ്പാനിൽ ചരിത്രനേട്ടം കൈവരിച്ച മൂന്ന് ഇന്ത്യൻ ചിത്രങ്ങളിൽ രണ്ടും രാജമൗലി സംവിധാനം ചെയ്ത ചിത്രങ്ങളാണ്. ബാഹുബലിയാണ് ഈ പട്ടികയിലെ മൂന്നാം സ്ഥാനത്തുള്ളത്. ജപ്പാനിൽ ചിത്രം ഇപ്പോഴും പ്രദർശനം തുടരുകയാണ്. ആർ ആർ ആറിന്റെ രണ്ടാം ഭാഗമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് തന്റെ പിതാവും തിരക്കഥാകൃത്തുമായ വിജയേന്ദ്രപ്രസാദ് എന്ന രാജമൗലിയുടെ വാക്കുകൾ വാർത്തകളിൽ ഇടംനേടിയിരുന്നു.
Content Highlights: RRR is highest-grossing Indian film in Japan, RRR new record, Muthu Tamil Movie
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..