ആർ.ആർ.ആറിൽ ജൂനിയർ എൻ.ടി.ആറും രാം ചരൺ തേജയും | ഫോട്ടോ: www.instagram.com/rrrmovie/
ആര്‍.ആര്‍.ആര്‍ എന്ന ചിത്രത്തേക്കുറിച്ച് ഒരു അപ്‌ഡേറ്റെങ്കിലും വരാത്ത ദിവസങ്ങള്‍ കുറവാണ് ഈയിടെ. പ്രഖ്യാപനം മുതല്‍ ഗോള്‍ഡന്‍ ഗ്ലോബ് ലഭിച്ചതും ഓസ്‌കര്‍ നാമനിര്‍ദേശം ലഭിച്ചതും ലോകസിനിമയിലെ തന്നെ വമ്പന്മാരുടെ അഭിനന്ദനവുമെല്ലാം അതിലുള്‍പ്പെടുന്നു. ചിത്രത്തിന് രണ്ടാം ഭാ?ഗവും വരുന്നുണ്ട്. ഇപ്പോഴിതാ ആര്‍.ആര്‍.ആര്‍ എന്ന ചിത്രമെടുക്കാന്‍ തനിക്ക് പ്രേരണയായത് രണ്ട് ക്ലാസിക് ചിത്രങ്ങളാണെന്ന് പറഞ്ഞിരിക്കുകയാണ് രാജമൗലി.
തെലുങ്ക് ചിത്രം മായാബസാര്‍, മെല്‍ ഗിബ്‌സണ്‍ നായകനായ ബ്രേവ്ഹാര്‍ട്ട് എന്നിവയാണ് രാജമൗലിക്ക് പ്രേരണയായ ആ ക്ലാസിക് ചിത്രങ്ങള്‍. ദ ന്യൂയോര്‍ക്കറിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. പുരാണങ്ങളെ അടിസ്ഥാനമാക്കി മുമ്പും ശേഷവുമെല്ലാം വന്ന നാടകങ്ങളിലും ചിത്രങ്ങളിലും ദൈവങ്ങളോ പുരാതനമായ ആളുകളോ ആയിരിക്കും കഥാപാത്രങ്ങളെന്നതിനാല്‍ അച്ചടി ഭാഷയാണ് സംസാരിച്ചിരുന്നത്. ഇംഗ്ലീഷിലത് ഷേക്‌സ്പിയറിന്റെ ഭാഷയൊക്കെ പോലിരിക്കും. എന്നാല്‍ ആധുനികമായ തെലുങ്ക് ഭാഷയാണ് മായാബസാര്‍ സംസാരിച്ചത്. ആ ചിത്രത്തിന്റെ സംവിധായകന് അങ്ങനെ ചെയ്യാനുള്ള ധൈര്യം കണ്ട് അദ്ഭുതപ്പെട്ടെന്നും രാജമൗലി പറഞ്ഞു.
തെലുങ്ക് അല്ലാത്ത വാക്കുകള്‍ കഥാപാത്രങ്ങള്‍ ഉപയോഗിക്കുന്ന നിരവധി സന്ദര്‍ഭങ്ങളും സിനിമയിലുണ്ട്. അവര്‍ കോമഡി ഇഫക്റ്റിനായി വാക്കുകള്‍ കണ്ടുപിടിച്ചു. ആ കാലഘട്ടത്തിലെ തെലുങ്ക് സിനിമാ വ്യവസായത്തിലെ മിക്കവാറും എല്ലാ താരങ്ങളെയും മായാബസാറില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. അവര്‍ വളരെയധികം പരീക്ഷണങ്ങള്‍ നടത്തി. യഥാര്‍ത്ഥ വ്യക്തികളെ അടിസ്ഥാനമാക്കിയുള്ള കഥാപാത്രങ്ങളുള്ള തികച്ചും സാങ്കല്‍പ്പിക കഥയായ ആര്‍.ആര്‍.ആര്‍ നിര്‍മ്മിച്ചപ്പോള്‍ അത് എനിക്ക് വലിയ പ്രചോദനമായിരുന്നു. ആര്‍ആര്‍ആര്‍ നിര്‍മ്മിക്കാനുള്ള എന്റെ ആത്മവിശ്വാസം മായാബസാറില്‍ നിന്നാണ്. രാജമൗലി വ്യക്തമാക്കി.
ആര്‍.ആര്‍.ആറിലെ കൊമുരം ഭീമുഡോ എന്ന ഗാനത്തിന് പ്രചോദനം മെല്‍ഗിബ്‌സന്റെ ബ്രേവ്ഹാര്‍ട്ട് ആണെന്നും രാജമൗലി പറഞ്ഞു. മെല്‍ഗിബ്‌സണ്‍ സംവിധാനം ചെയ്ത പാഷന്‍ ഓഫ് ദ ക്രൈസ്റ്റ് ഏതെങ്കിലും രീതിയില്‍ പ്രചോദനമായിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു രാജമൗലിയുടെ പ്രതികരണം. പാഷന്‍ ഓഫ് ദ ക്രൈസ്റ്റ് തന്നെ സംബന്ധിച്ചിടത്തോളം വളരെ തീക്ഷ്ണമായ അനുഭവമാണ്. ഘട്ടം ഘട്ടമായി രണ്ട് മൂന്ന് ദിവസമെടുത്താണ് ആ ചിത്രം കണ്ടുതീര്‍ത്തത്. ബ്രേവ്ഹാര്‍ട്ടിന്റെ ക്ലൈമാക്‌സാണ് കൊമുരം ഭീമുഡോ എന്ന ഗാനത്തിന് പ്രചോദനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: RRR inspired from Hollywood classic telugu cinema s ss Rajamouli
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..