ആർ.ആർ.ആറിൽ ജൂനിയർ എൻ.ടി.ആറും രാം ചരൺ തേജയും | ഫോട്ടോ: www.instagram.com/rrrmovie/
വൻ പ്രതീക്ഷകളോടെ തിയേറ്ററുകളിലെത്തുകയും ആ പ്രതീക്ഷകളെയെല്ലാം നിലനിർത്തി വിജയകിരീടമണിയുകയും ചെയ്ത ചിത്രമാണ് ആർ.ആർ.ആർ. ലോകമെമ്പാടുനിന്നുമായി ആയിരം കോടിയിലേറെയാണ് ഈ രാജമൗലി ചിത്രം വാരിക്കൂട്ടിയത്. ഓ.ടി.ടിയിലും നേട്ടമുണ്ടാക്കിയ ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബാറ്റ്മാൻ ബിയോണ്ട്, ക്യാപ്റ്റൻ അമേരിക്ക തുടങ്ങിയ ചിത്രങ്ങളുടെ രചയിതാവായ ജാക്സൺ ലാൻസിങ്.
ട്വിറ്ററിലൂടെയാണ് ലാൻസിങ് ആർ.ആർ.ആറിനെ വാനോളം പുകഴ്ത്തിയിരിക്കുന്നത്. സ്വയം ചോദിക്കുന്ന ഒരു ചോദ്യം എന്ന രീതിയിലായിരുന്നു ട്വീറ്റ്. ഇതിന് ഉത്തരമെന്നോണം രാംചരണിന്റെ ജിഫ് ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. രുധിരം രണം രൗദ്രത്തിന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ ലാൻസിങ്ങിന്റെ പോസ്റ്റ് റീ ട്വീറ്റ് ചെയ്തിട്ടുണ്ട്. മറ്റൊരു ദിവസം... അഭിനന്ദനങ്ങളുടെ മറ്റൊരു റൗണ്ട് എന്നാണ് അവർ കുറിച്ചിരിക്കുന്നത്.
ബാഹുബലി - ദ കൺക്ലൂഷന് ശേഷം രാജമൗലി സംവിധാനം ചെയ്ത ചിത്രത്തിൽ രാം ചരൺ തേജ, ജൂനിയർ എൻ.ടി.ആർ എന്നിവരായിരുന്നു നായകന്മാർ. അല്ലൂരി സീതാരാമരാജു, കൊമരം ഭീം എന്നീ കഥാപാത്രങ്ങളെയാണ് അവർ യഥാക്രമം അവതരിപ്പിച്ചത്. ആലിയാ ഭട്ട്, അജയ് ദേവ്ഗൺ, രാഹുൽ രാമകൃഷ്ണ, സമുദ്രക്കനി തുടങ്ങിയവരായിരുന്നു മറ്റ് അഭിനേതാക്കൾ.
Content Highlights: RRR Hailed By Batman Beyond Captain America Writer, SS Rajamouli, Jackson Lanzing
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..