റേ സ്റ്റീവൻസൺ ആർആർആറിൽ, റേ സ്റ്റീവൻസൺ രാജമൗലിയോടൊപ്പം
മിലാന്‍: രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ സിനിമയില്‍ വില്ലന്‍ കഥാപാത്രം ഗവര്‍ണര്‍ സ്‌കോട്ട് ബക്സ്റ്റനെ അവതരിപ്പിച്ച ഹോളിവുഡ് താരം റേ സ്റ്റീവന്‍സണ്‍ (58)അന്തരിച്ചു. ഇറ്റലിയിലെ ഒരു ദ്വീപില്‍ സിനിമാ ചിത്രീകരണത്തിനിടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്ചയോടെയായിരുന്നു അന്ത്യം.
വടക്കന്‍ അയര്‍ലാന്‍ഡില്‍ 1964 മെയ് 25 നാണ് ജോര്‍ജ്ജ് റെയ്മണ്ട് സ്റ്റീവന്‍സണ്‍ എന്ന റേ സ്റ്റീവന്‍സണ്‍ ജനിച്ചത്. പിതാവ് എയര്‍ഫോഴ്‌സില്‍ പൈലറ്റായിരുന്നു. റേ സ്റ്റീവന്‍സന് എട്ടു വയസ്സുള്ളുപ്പോള്‍ കുടുംബസമേതം ഇംഗ്ലണ്ടിലേക്ക് താമസം മാറി. എ വിമണ്‍സ് ഗൈഡ് ടു അഡല്‍റ്ററി എന്ന ടെലിവിഷന്‍ സീരീസിലൂടെ 1993 ലാണ് അഭിനയരംഗത്ത് എത്തിയത്. 1998 ലെ പുറത്തിറങ്ങിയ ദ് തിയറി ഓഫ് ഫ്‌ലൈറ്റ് എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തെത്തിയത്.
കിംഗ് ആര്‍തര്‍, പബ്ലിഷര്‍ വാര്‍ സോണ്‍, കില്‍ ദ ഐറിഷ്മാന്‍, തോര്‍, ബിഗ് ഗെയിം, കോള്‍ഡ് സ്‌കിന്‍, ത്രീ മസ്‌കിറ്റേഴ്‌സ്, മെമ്മറി, ആക്‌സിഡന്റ് മാന്‍; ദ ഹിറ്റ്മാന്‍ ഹോളിഡേ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.
ആര്‍ആര്‍ആറിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നടന് ആദരാഞ്ജലി അര്‍പ്പിച്ചു. റേ വിടപറഞ്ഞെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് രാജമൗലി കുറിച്ചു.
Content Highlights: RRR Movie villain, Ray Stevenson, SS Rajamouli, Junior NTR, Ramcharan


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..