ആർ.ആർ.ആറിൽ നിന്നും | photo: ap
ഓസ്കര് നാമനിര്‍ദേശ പ്രഖ്യാപനച്ചടങ്ങ് യു.എസിലെ കാലിഫോര്‍ണിയ ബവേറി ഹില്‍സില്‍ ചൊവ്വാഴ്ച നടക്കും. ഇന്ത്യന്‍ സമയം രാവിലെ 8.30-നാണ് പരിപാടി. ചുരുക്കപ്പട്ടികയില്‍ നാല് ഇന്ത്യന്‍ ചിത്രങ്ങളുണ്ട്.
ഗോള്‍ഡന്‍ ഗ്ലോബ്, ക്രിട്ടിക് ചോയ്സ് എന്നീ പുരസ്കാരപ്പെരുമകളില്‍ നില്ക്കുന്ന 'ആര്.ആര്.ആര്', 'ചെല്ലോ ഷോ', 'ഓള് ദാറ്റ് ബ്രീത്ത്സ്', 'ദ എലിഫന്റ് വിസ്പേഴ്സ്' എന്നിവയാണവ. മികച്ച ഗാന വിഭാഗത്തിലാണ് എസ്.എസ്. രാജമൗലിയുടെ ആര്.ആര്.ആറിന്റെ പ്രതീക്ഷ. ഇതിലെ 'നാട്ടു നാട്ടു 'എന്ന തകര്പ്പന്പാട്ട് അവതാര്‍, ബ്ലാക്ക് പാന്തര്‍ തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങളുമായാണ് മത്സരിക്കുന്നത്.
കഴിഞ്ഞവര്‍ഷം ആദ്യമായി ഓസ്കര് നേടിയ ബ്രിട്ടീഷ് നടന് റിസ് അഹമ്മദും അമേരിക്കന്‍ നടി ആലിസണ് വില്യംസും ചേര്‍ന്നാണ് നാമനിര്‍ദേശങ്ങള്‍ പ്രഖ്യാപിക്കുക. മാര്‍ച്ച് 12-നാണ് ഏവരും കാത്തിരിക്കുന്ന അന്തിമ പുരസ്കാര പ്രഖ്യാപനം. ലോസ് ആഞ്ജലിസ് ഒവേഷന്‍ ഹോളിവുഡിലെ ഡോള്‍ബി തിയേറ്ററില്‍ നടക്കുന്ന ചടങ്ങ് ലോകത്തെ 200 പ്രദേശങ്ങളില്‍ തത്സമയം സംപ്രേഷണം ചെയ്യും.
Content Highlights: rrr and other 3 indian movies in Oscar nominations for 2023
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..