ആലിയ ഭട്ട്
രാജമൗലിയുടെ ആര്.ആര്.ആര് മാര്‍ച്ച് 25 നാണ് ലോകവ്യാപകമായി റിലീസ് ചെയ്തത്. ചിത്രത്തിന്റെ വരുമാനം 700 കോടി കടന്ന് ജൈത്രയാത്ര തുടരുകയാണ്. പാന്‍ ഇന്ത്യന്‍ പ്രേക്ഷകരെ ലക്ഷ്യംവച്ച് ഒരുക്കിയ ചിത്രത്തില്‍ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും അജയ് ദേവ്ഗണും വേഷമിട്ടിട്ടുണ്ട്. സീത എന്ന കഥാപാത്രത്തെയാണ് ആലിയ ചിത്രത്തില്‍ അവതരിപ്പിച്ചത്.
ഈയടുത്തായി സിനിമയുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ ആലിയ ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് നീക്കം ചെയ്തിരുന്നു. ആലിയയുടെ കഥാപാത്രത്തിന്റെ ഏതാനും രംഗങ്ങള്‍ നീക്കം ചെയ്തുവെന്നും അതില്‍ നടി അസംതൃപ്തയാണെന്നുമായിരുന്നു അഭ്യൂഹങ്ങള്‍. രൗജമൗലിയുമായി തെറ്റിയെന്നും പ്രചരണമുണ്ടായിരുന്നു. തുടര്‍ന്ന് പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് താരം.
"ഇന്ന് ഞാന്‍ കേട്ടതില്‍ ഏറ്റവും വിചിത്രമായ സംഭവം എന്തെന്നാല്‍ ആര്.ആര്.ആര് ടീമുമായി ഞാന്‍ അസ്വാരസ്യത്തില്‍ ആണെന്നും അതിനാല്‍ ഇന്‍സ്റ്റാപോസ്റ്റുകള്‍ നീക്കം ചെയ്തുവെന്നുമാണ്. എന്തെങ്കിലും കേട്ട് ഊഹാപോഹങ്ങള്‍ പടച്ചുവിടരുതെന്ന് ഞാന്‍ അപേക്ഷിക്കുന്നു. എന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഡീ ക്ലട്ടര്‍ ചെയ്യാന്‍ വേണ്ടിയാണ് ഞാന്‍ അത് ചെയ്തത്.
ആര്.ആര്.ആറിന്റെ ഭാഗമായതില്‍ ഞാന്‍ അഭിമാനിക്കുന്നു. സീതയായതിലും രൗജമൗലി സാറിന്റെ സംവിധാനത്തില്‍ അഭിനയിക്കാന്‍ സാധിച്ചതിലും ഞാന്‍ കൃതാര്‍ത്ഥയാണ്. രാംചരണിനും ജൂനിയര്‍ എന്‍ടിആറിനുമൊപ്പം അഭിനയിക്കാന്‍ സാധിച്ചതിലും സന്തോഷം. ഈ സിനിമയുടെ ഒരോ നിമിഷങ്ങളും ഞാന്‍ വളരെയേറെ ആസ്വദിച്ചു.
വിശദീകരണവുമായി രംഗത്ത് വരാന്‍ കാരണം. രൗജമൗലി സാര്‍ വര്‍ഷങ്ങളെടുത്ത് അദ്ദേഹത്തിന്റെ ഊര്‍ജ്ജം മുഴുവന്‍ സമര്‍പ്പിച്ച് ഒരുക്കിയ മനോഹരമായ ഒരു ചിത്രമാണിത്. സിനിമയെക്കുറിച്ച് യാതൊരു വ്യാജപ്രചരണങ്ങള്‍ നടത്തുന്നത് അനുവദിക്കാനാകില്ല"- ആലിയ കുറിച്ചു.
Content Highlights: RRR, Alia Bhatt reacts to rumours, Ram Charan, Junior NTR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..