Adi Shan
റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ വേദിയുടെ ഈ വര്‍ഷത്തെ മികച്ച നടനുള്ള പുരസ്കാരം ആനുകാലിക വിഷയങ്ങള്‍ പ്രമേയമാക്കി കഥയെഴുതിയ 'പില്ലര്‍ നമ്പര്‍.581 എന്ന ഹ്രസ്വ ചിത്രത്തിലെ നായകന് ആദി ഷാന്‍. 5 മുതല്‍ 50 മിനുട്ട് വരെ ധൈര്ക്യമുള്ള വിഭാഗത്തില്‍ നിന്നാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തിട്ടുള്ളത്. കാലിക പ്രസക്തിയുള്ള വിഷയങ്ങളെ സംയോജിപ്പിച്ച് നവാഗതനായ മുഹമ്മദ് റിയാസ് കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് പില്ലര്‍ നമ്പര്‍.581
തമിഴിലും മലയാളത്തിലുമായി രണ്ട് ഭാഷകളിലാണ് ഈ ചിത്രം പുറത്തിറങ്ങുന്നത്. വേറിട്ട അഭിനയമികവ് കൊണ്ടും പച്ചയായ ജീവിതം കൊണ്ടുമാണ് പ്രേക്ഷകരുടെ മനം കവര്‍ന്ന് ആദി ഷാനിന് മികച്ച നടനുള്ള പുരസ്കാരം നേടിയതെന്ന് ജൂറി വിലയിരുത്തി. മാഗസിന് മീഡിയ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ പ്രശസ്ത പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ബാദുഷയും മകള്‍ ഷിഫ ബാദുഷയും കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുന്നു. സക്കീര്‍ ഹുസൈന്, അഖില പുഷ്പാഗധന്‍ എന്നിവരാണ് മറ്റു താരങ്ങള്‍.
അരുണ്‍ രാജിന്റെ സംഗീതവും എസ്.അമല്‍ സുരേഷിന്റെ ഛായാഗ്രഹണവും ചിത്രത്തിന് മാറ്റ് കൂട്ടിയിരുന്നു. എഡിറ്റര്‍ :സിയാദ് റഷീദ് ,പ്രൊഡക്ഷന്‍ കണ്ട്രോളര് :സക്കീര്‍ ഹുസൈന് ,ആര്‍ട്ട് :നാസര്‍ ഹമീദ് പുനലൂര്‍ ,മേക്കപ്പ് :അമല്‍ ചന്ദ്രന് , കോസ്റ്റ്യൂം :എ.എം, അസോസിയേറ്റ് ഡയറക്ടര്‍ :അനീഷ് ജോര്‍ജ്, സൗണ്ട് ഡിസൈന്‍ :കരുണ്‍ പ്രസാദ്, പി.ആര്.ഒ :പി.ശിവപ്രസാദ്, സ്റ്റില്‍സ് :ബേസില്‍ സക്കറിയ, ഡിസൈന്‍ :അതുല്‍ കോള്ഡ്ബ്രൂ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..