'റൂട്ട്മാപ്പി'ന്റെ പോസ്റ്റർ
നവാഗതനായ സൂരജ് സുകുമാർ നായർ സംവിധാനം ചെയ്യുന്ന റൂട്ട്മാപ്പ് എന്ന ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തു. പദ്മശ്രീ മീഡിയയുടെ ബാനറിൽ ശബരിനാഥാണ് ചിത്രം നിർമിക്കുന്നത്.
മക്ബൂൽ സൽമാൻ , സുനിൽ സുഖദ, നാരായണൻ കുട്ടി, ഷാജു ശ്രീധർ, ആനന്ദ് മന്മഥൻ എന്നിവരുടെ ചിത്രങ്ങൾ അടങ്ങിയ പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അവസാന ഘട്ടത്തിൽ പുരോഗമിക്കുന്ന സിനിമ സെൻസറിങ് പൂർത്തിയാക്കി വൈകാതെ തീയേറ്ററുകളിലൂടെ പ്രേക്ഷകരിലേക്കെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.ചെന്നൈ, ചൈന, തിരുവനന്തപുരം കൊച്ചി എന്നിവിടങ്ങളിലാണ് പ്രധാന ലൊക്കേഷനുകള്‍.
ചിത്രത്തിലെ വൈക്കം വിജയലക്ഷ്മി പാടിയ 'ലോക്ക് ഡൗൺ അവസ്ഥകൾ എന്ന ഗാനം നേരത്തേ ശ്രദ്ധനേടിയിരുന്നു.
കോവിഡ് പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സൂരജ് സുകുമാരന്‍ നായരും അരുണ്‍ കായകുളവും ചേര്‍ന്നാണ്. ഛായാഗ്രഹകർ ആഷിക്ക് ബാബു അരുണ്‍ ടി ശശി എന്നിവരാണ്.
എഡിറ്റര്‍- കൈലാഷ് എസ് ഭവന്, ബി.ജി.എം റിജോ ജോണ്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- മുരുഗന് എസ്,കോസ്റ്റ്യും ഗോപിക സൂരജ്, ഷിബു പരമേശ്വരന്, മേക്കപ്പ്- വിനീഷ് മടത്തില്‍, അര്‍ഷാദ് വര്‍ക്കല, ആര്‍ട്ട് ഡയറക്ടര്‍ & പ്രൊജക്ട് ഡിസൈനര്‍- മനോജ് ഗ്രീന്‍വുഡ്സ്, ചീഫ് അസോസിയേറ്റ് അഖില്‍ രാജ്, ക്രിയേറ്റീവ് ഹെഡ്- സുജിത്ത് എസ് നായര്‍, ശരത് രമേശ്, കൊറിയോഗ്രഫി- അനീഷ് റഹ്മാന്, പ്രൊജക്ട് കോര്‍ഡിനേറ്റര്‍- ശരത് ശശിധരന്, പബ്ലിസിറ്റി ഡിസൈനര്‍- മിഥുന്‍ദാസ്, സ്റ്റില്‍സ്- ഷാലു പേയാട്, ഗണേശ് മഹേന്ദ്രന്, പി.ആര്.ഓ. സുനിത സുനില്‍.
Content Highlights: Route Map movie poster Sooraj Sukumar Nair
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..