roshante adya pennukanal
നന്ദകുമാര്‍ ഫിലിംസിന്റെ ബാനറില്‍ ശ്രേയിധ, ബിനോയ് കെ മാത്യു റാന്നി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന റോഷന്റെ ആദ്യ പെണ്ണുകാണല്‍ എന്ന സിനിമ ഓഗസ്റ്റ് 15ന് തീയേറ്ററുകളിലേക്ക്.
നന്ദകുമാര്‍ കഥയും തിരക്കഥയും സംവിധാനവും ചെയ്യുന്ന ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നത് നിരവധി ടെലിവിഷന്‍ പ്രോഗ്രാമിലൂടെ ഏറെ ശ്രദ്ധയായ ശൈത്യ സന്തോഷ് ആണ്. അജിത്, ഏലൂര്‍ ജോര്‍ജ്, അജയന് മാടക്കല്‍, സലിം, ശ്രുതി, ജെമു, റിയ തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
സിനിമട്ടോഗ്രാഫി മനുലാല്‍, സംഗീതം - ജി മ്യൂസിക് കൊച്ചി, എഡിറ്റര്‍ - നന്ദകുമാര്‍, കല - ശിവ, അസോസിയേറ്റ് ഡയറക്ടര്‍ - ജോമോന് ജോസഫ് എന്നിവര്‍ ഈ സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
റോഷന് എന്ന യുവാവ് ആമി എന്ന യുവതിയെ പെണ്ണുകാണാന്‍ ഇടയായ അവസ്ഥയും തുടര്‍ന്ന് ജീവിതത്തില്‍ ഉണ്ടാകുന്ന രസകരമായ മുഹൂര്‍ത്തങ്ങള്‍ നര്‍മത്തിലും അല്പം ചിന്താപരമായ അന്വേഷണത്തിന്റെയും പശ്ചാത്തലത്തില്‍ ദൃശ്യ വല്കരിക്കുന്ന ഒരു കുടുംബ ചിത്രമാണ് 'റോഷന്റെ ആദ്യ പെണ്ണുകാണല്‍'.
റിലീസിനോട് അനുബന്ധിച്ച് ആക്ട് ആന്റ് വിന് മത്സരം നന്ദകുമാര്‍ ഫിലിംസ് ഒരുക്കിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ജനങ്ങള്‍ അംഗീകരിക്കുന്ന അഭിനയ വീഡിയോക്ക് 30 ലക്ഷം രൂപ വിലമതിക്കുന്ന ഫ്ളാറ്റും ഒപ്പം 20 പേര്‍ക്ക് അടുത്ത സിനിമയില്‍ അവസരവും ആണ് സമ്മാനം ആയി സിനിമ യുടെ റിലീസ് ദിവസം നല്‍കുന്നത്.മത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യം ഉള്ള ആളുകള്‍ www.nandakumarfilms.com ലേക്ക് അഭിനയ കഴിവ് തെളിയിക്കുന്ന വീഡിയോ അപ്ലോഡ് ചെയ്യാം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..