കനി കുസൃതി, ഇന്ത്യയിലെ തന്നെ മികച്ച നടിമാരില്‍ ഒരാളാണ്- റോഷന്‍ ആന്‍ഡ്രൂസ്


1 min read
Read later
Print
Share

'കേവ്' എന്ന ഓണ്‍ലൈന്‍ പ്ലാറ്റഫോമിലൂടെയാണ് ബിരിയാണി റിലീസ് ചെയ്തത്

ബിരിയാണിയിൽ കനി കുസൃതി, റോഷൻ ആൻഡ്രൂസ്‌

ജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണിയെ പ്രശംസിച്ച് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. മലയാളത്തില്‍ ഇത്തരം സിനിമകള്‍ ഉണ്ടാകാറില്ല ചിത്രത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരും അഭിനന്ദനം അര്‍ഹിക്കുന്നു. കനി ഇന്ത്യയിലെ മികച്ച നടിമാരില്‍ ഒരാളെന്നും റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു. റോഷന്‍ ആന്‍ഡ്രൂസ് അയച്ച സന്ദേശം സജിന്‍ ബാബു തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

ഈ ചിത്രത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച നിങ്ങള്‍ ഓരോരുത്തരേയും ആദ്യമേ തന്നെ അഭിനന്ദിക്കട്ടെ. ഈ ചിത്രം എനിക്ക് ഇഷ്ടമായി. എല്ലാവരും ഈ ചിത്രം കാണണം. ഇത്തരം സിനിമകള്‍ മലയാളത്തില്‍ ഉണ്ടാകാറില്ല. സജിന്‍ മികച്ചതായി തന്നെ ചെയ്തു. എല്ലാ അഭിനേതാക്കളും വളരെ നന്നായിരുന്നു. കനി കുസൃതി, നിങ്ങള്‍ ഇന്ത്യയിലെ തന്നെ മികച്ച നടിമാരില്‍ ഒരാളാണ്. നിങ്ങളുടെ പ്രകടനത്തിന്റെ ആരാധകനാണ് ഞാന്‍. എല്ലാ നിമിഷവും വളരെ തന്മയത്വത്തോടെയുള്ള പ്രകടനമാണ്. സജിന്‍ കഥാപാത്രത്തെ ഒരുക്കിയ രീതി മികച്ചതായിരുന്നു. ഇത് ഒരു മികച്ച തുടക്കമാകട്ടെ. സജിനേയും കനിയേയും ഞാന്‍ സല്യൂട്ട് ചെയ്യുന്നു. ഇനിയും മികച്ച സിനിമകള്‍ സജിനില്‍ നിന്ന് ഉണ്ടാകട്ടെ എന്നാശംസിക്കുന്നു- റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു.

'കേവ്' എന്ന ഓണ്‍ലൈന്‍ പ്ലാറ്റഫോമിലൂടെയാണ് ബിരിയാണി റിലീസ് ചെയ്തത്. കനി കുസൃതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ഉള്‍പ്പെടെ നേടിക്കൊടുത്ത ചിത്രമായിരുന്നു ബിരിയാണി. മാര്‍ച്ച് 26ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിയിരുന്നു. യുഎഎന്‍ ഫിലിം ഹൗസിന്റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ കാര്‍ത്തിക് മുത്തുകുമാറും, എഡിറ്റിംഗ് അപ്പു ഭട്ടതിരിയും, മ്യൂസിക് ലിയോ ടോമും, ആര്‍ട്ട് നിതീഷ് ചന്ദ്ര ആചാര്യയും ആണ് നിര്‍വഹിച്ചത്.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Kamal Haasan

കോറമണ്ഡൽ എക്സ്പ്രസ് പാളംതെറ്റുന്നത് 20 കൊല്ലം മുമ്പ് കമൽ ചിത്രീകരിച്ചു, അൻപേ ശിവത്തിലൂടെ

Jun 4, 2023


njanum pinnoru njanum

1 min

രാജസേനൻ ചിത്രം 'ഞാനും പിന്നൊരു ഞാനും'; ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Jun 4, 2023


cid ramachandran ret si

1 min

കലാഭവൻ ഷാജോൺ നായകനാകുന്ന 'സി.ഐ.ഡി. രാമചന്ദ്രൻ റിട്ട. എസ്. ഐ'; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

Jun 4, 2023

Most Commented