ജാമിയ മിലിയ വിഷയത്തില്‍ ഷാരൂഖ് ഖാനോടു പ്രതികരിക്കാനാവശ്യപ്പെട്ട് നടനും റേഡിയോ ജോക്കിയുമായ റോഷന്‍ അബ്ബാസ്. ട്വിറ്ററിലൂടെയാണ് റോഷന്റെ വികാരപ്രകടനം.

ഷാരൂഖ് ഖാന്‍ ജാമിയയില്‍ നിന്നു തന്നെയല്ലേയെന്നും എന്താണ് എന്നിട്ട് വിഷയത്തില്‍ പ്രതികരിക്കാത്തതെന്നും ഷാരൂഖിനെ മൗനിയാക്കിയതെന്താണെന്നുമാണ് റോഷന്‍ ചോദിക്കുന്നത്. #istandwithjamiamiliastudents എന്ന ഹാഷ്ടാഗോടെയാണ് റോഷന്റെ വിമര്‍ശനം.

ഷാരൂഖ് ഖാനും റോഷനും ജീമിയ മിലിയ സര്‍വകലാശാലയില്‍ സഹപാഠികളായിരുന്നു. മാസ് കമ്മ്യൂണിക്കേഷന്‍ ബിരുദാനന്തരബിരുദപഠനത്തിനിടെയാണ് ഷാരൂഖ് സിനിമയിലെത്തുന്നത്.

ബോളിവുഡ് നടന്‍മാരായ ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, അമീര്‍ ഖാന്‍ തുടങ്ങിയവരാരും ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. അതേ സമയം അഭിനേതാക്കളായ രാജ്കുമാര്‍ റാവു, തപ്‌സി പണ്ണു, റിച്ചാ ഛദ്ദ, അനുരാഗ് കശ്യപ്, പരിനീതി ചോപ്ര തുടങ്ങിയവര്‍ വിഷയത്തില്‍ നിലപാടുകള്‍ വ്യക്തമാക്കിയിരുന്നു.

roshan abbas

Content Highlights : roshan abbas asks shah rukh khan to respond on CAA tweet