റോഷാക്കി'ലെ വില്ലന്‍ ആസിഫ് അലിയോ? ആകാംക്ഷയുണര്‍ത്തി പുതിയ ടീസര്‍


'റോഷാക്കി'ലെ പുതിയ ടീസറിൽ നിന്നുള്ള രംഗം

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന നിസ്സാം ബഷീര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം 'റോഷാക്ക്' വെള്ളിയാഴ്ച തിയേറ്ററുകളില്‍ എത്തുകയാണ്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട പുതിയ ടീസര്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. മുഖംമൂടി ധരിച്ച ഒരു വില്ലനെ ടീസറില്‍ കാണുന്നുണ്ട്. അത് ആസിഫ് അലിയാണെന്നാണ് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നത്. 'റോഷാക്കി'ല്‍ ആസിഫ് അലി അഭിനയിക്കുന്നുണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

'റോഷാക്കി'ലെ ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഒരു പ്രതികാരത്തിന്റെ കഥയാണ് ചിത്രമെന്ന് ചില അനുമാനങ്ങള്‍ക്കൊപ്പം വൈറ്റ് റൂം ടോര്‍ച്ചറിനെ കുറിച്ചെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

തന്റെ ആദ്യചിത്രമായ 'കെട്ട്യോളാണ് എന്റെ മാലാഖ' വമ്പന്‍ വിജയമാക്കി തീര്‍ത്ത നിസാം ബഷീര്‍ ഒരുക്കുന്ന മമ്മൂട്ടിയുടെ ത്രില്ലര്‍ ചിത്രം 'റോഷാക്കി'ന്റെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനി തന്നെയാണ്. കൊച്ചിയിലും ദുബായിലുമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അഡ്വേഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്ലീസ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സമീര്‍ അബ്ദുളാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

പ്രോജെക്ട് ഡിസൈനര്‍ :ബാദുഷ, ചിത്രസംയോജനം :കിരണ്‍ ദാസ്, സംഗീതം :മിഥുന്‍ മുകുന്ദന്‍, കലാസംവിധാനം :ഷാജി നടുവില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : പ്രശാന്ത് നാരായണന്‍, ചമയം : റോണക്സ് സേവ്യര്‍ & എസ്സ് ജോര്‍ജ്, വസ്ത്രാലങ്കാരം:സമീറ സനീഷ് , പി ആര്‍ ഓ : പ്രതീഷ് ശേഖര്‍ എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍.

Content Highlights: Rorschach Teaser, Mammootty, Nisam Basheer, asif ali plays villain? Asks social media


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented