അനില്‍ പദൂരി സംവിധാനം ചെയ്യുന്ന തെലുങ്കു ചിത്രം റൊമാന്റികിന്റെ പോസ്റ്റര്‍ വലിയ ചര്‍ച്ചയാകുന്നു. ചിത്രത്തിന്റെ പോസ്റ്റര്‍ സംവിധായകന്‍ രാംഗോപാല്‍ വര്‍മ പങ്കുവച്ചതോടെ വിവാദത്തിന് വഴിതെളിയിച്ചിരിക്കുകയാണ്. 

യുവതാരങ്ങളായ ആകാശ് പുരി, ക്രിതിക ശര്‍മ എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്. അര്‍ധഗ്നയായ നായിക നായകനെ ആലിംഗനം ചെയ്യുന്ന ദൃശ്യമാണ് പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ ചിത്രത്തിനെതിരേ വിമര്‍ശനങ്ങള്‍ ഉന്നയിച്ചും അനുകൂലിച്ചും ഒട്ടനവധി പേര്‍ രംഗത്ത് വന്നു. 

പുരി ജഗന്നാഥ്, നടി ചാര്‍മി കൗര്‍ എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഗോവ, മുംബൈ എന്നിവിടങ്ങളിലായി സിനിമയുടെ രണ്ടു ഷെഡ്യൂളുകള്‍ ചിത്രീകരിച്ചു. സുനില്‍ കശ്യപാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഛായാഗ്രഹണം- നരേഷ്. 

Content Highlights: Romantic Telugu Movie poster, Anil Paduri, Charmy Kaur, Ketika Sharma, Akash Puri