ചിത്രത്തിന്റെ പോസ്റ്റർ | photo: special arrangements, twitter/hotstar
തിയേറ്ററില്‍ ഗംഭീര വിജയം നേടിയ 'രോമാഞ്ചം' ഒ.ടി.ടിയിലേയ്ക്ക്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം പ്രേക്ഷകരിലേയ്‌ക്കെത്തുന്നത്. ഏപ്രില്‍ ഏഴ് മുതല്‍ സ്ട്രീമിങ് ആരംഭിക്കും.
ജിത്തു മാധവന്‍ സംവിധാനം ചെയ്ത 'രോമാഞ്ച'ത്തില്‍ സൗബിന്‍ ഷാഹിര്‍, അര്‍ജ്ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ്, സിജു സണ്ണി, സജിന്‍ ഗോപു എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്.
ബെംഗളൂരുവില്‍ താമസിക്കുന്ന ഒരുകൂട്ടം യുവാക്കള്‍ ഓജോ ബോര്‍ഡ് കളിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം. സനു താഹിര്‍ ആണ് ഈ ഹൊറര്‍ കോമഡി ചിത്രത്തിന്റെ ഛായാഗ്രഹണം.
ജോണ്‍പോള് ജോര്‍ജ് പ്രൊഡക്ഷന്‍സ്, ഗപ്പി സിനിമാസ് എന്നിവയുടെ ബാനറില്‍ ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റ്‌സ് ആയി ചേര്‍ന്ന്, ജോണ്‍പോള്‍ ജോര്‍ജ്, ജോബി ജോര്‍ജ്, ഗിരീഷ് ഗംഗാധരന്‍, എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കിരണ്‍ ദാസാണ് ചിത്രത്തിന്റെ എഡിറ്റര്‍.
Content Highlights: romanjam ott release date announced
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..