ഗാനത്തിൽ നിന്നും | photo: screen grab
സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'രോമാഞ്ചം' എന്ന ചിത്രത്തിലെ പുതിയ ഗാനം റിലീസായി. ചിത്രത്തിലെ 'തലതെറിച്ചവര്‍' എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ 'ആദരാഞ്ജലി' എന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു.
നവാഗതനായ ജിത്തു മാധവനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. സുഷിന്‍ശ്യാം ആണ് സംഗീതം. വിനായക് ശശികുമാറിന്റെ വരികള്‍ ആലപിച്ചിരിക്കുന്നത് സിയാ ഹുള്‍ ഹക്കാണ്. സാനു താഹിര്‍ ആണ് ഛായഗ്രഹണം.
ജോണ്‍പോള്‍ ജോര്‍ജ് പ്രോഡക്ഷന്റെയും ഗുഡ്വില്‍ എന്റര്‍റ്റെയിന്‍മെന്റിന്റെയും ബാനറില്‍ ജോണ്‍പോള്‍ ജോര്‍ജും ജോബി ജോര്‍ജും ഗിരീഷ് ഗംഗാധാരനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ഫെബ്രുവരി മൂന്നിന് തിയേറ്ററുകളിലെത്തും. പി.ആര്‍.ഓ. -മഞ്ജു ഗോപിനാഥ്.
Content Highlights: romanjam movie new song thalatherichavar released
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..