ഏറെ നാളുകൾക്ക് ശേഷം ഒരു ഹൊറർ കോമഡി ചിത്രം, 'രോമാഞ്ചം' വെള്ളിയാഴ്ച മുതൽ


1 min read
Read later
Print
Share

റിലീസിനോട് അനുബന്ധിച്ച് നിർമ്മാതാവായ  ജോൺപോൾ തന്റെ ഇൻസ്റ്റാ​ഗ്രാം പേജിൽ കുറിച്ച പോസ്റ്റ്‌ കഴിഞ്ഞദിവസം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.

രോമാഞ്ചം സിനിമയുടെ പോസ്റ്റർ | ഫോട്ടോ: www.facebook.com/soubinshahirofficial/photos

ജോൺപോൾ ജോർജ് പ്രോഡക്ഷൻസിന്റേയും, ഗുഡ് വിൽ എന്റർടൈൻമെന്റിന്റെയും ബാനറിൽ ജോൺപോൾ ജോർജ്, ജോബി ജോർജ്, ഗിരീഷ് ഗംഗാധാരൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന രോമാഞ്ചം വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും. നവാഗതനായ ജിത്തു മാധവനാണ് രചനയും സംവിധാനവും

ഒരുക്കിയ ചിത്രത്തിൽ അർജുൻ അശോകനും, സൗബിൻ ഷാഹിറിനും, സജിൻ ഗോപുവിനും ഒപ്പം സിജു സണ്ണി, അനന്ത രാമൻ, എബിൻ ബിനോ, ജഗദീഷ് കുമാർ, ജോയിമോൻ ജ്യോതിർ, അഫ്സൽ, ശ്രീജിത്ത് നായർ, എന്നിവരും അണിനിരക്കുന്നു. ഹൊറർ കോമഡി ജോണറിൽ കുറേ നാളുകൾക്കു ശേഷം മലയാളത്തിൽ വരുന്ന സിനിമ എന്ന പ്രത്യേകത കൂടി രോമാഞ്ചത്തിനുണ്ട്. റിലീസിനോട് അനുബന്ധിച്ച് നിർമ്മാതാവായ ജോൺപോൾ തന്റെ ഇൻസ്റ്റാ​ഗ്രാം പേജിൽ കുറിച്ച പോസ്റ്റ്‌ കഴിഞ്ഞദിവസം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.

തന്റെ കരിയറുൾപ്പടെ എല്ലാം ഇനി പ്രേക്ഷകരുടെ കയ്യിൽ ആണെന്നും തന്റെ ആദ്യ സിനിമയായ ഗപ്പിക്ക്‌ വച്ച് നീട്ടിയ ടിക്കറ്റിന്റെ പൈസ രോമാഞ്ചത്തിനു ടിക്കറ്റ് എടുക്കാൻ ഉപയോഗിക്കണം എന്നും ആ കുറിപ്പിൽ പറയുന്നു. ആ കുറിപ്പിനുണ്ടായ സ്വീകാര്യതയും, ഇന്നും ട്രെൻഡിങ്ങിൽ തുടരുന്ന ഗാനങ്ങളും, അവസാനം ഇറങ്ങിയ ട്രൈലറും കാണുമ്പോൾ നല്ലൊരു തീയേറ്റർ വിരുന്നാകും ചിത്രമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ.

സുഷിൻ ശ്യാമിന്റെ സംഗീതത്തിന് വിനായക് ശശി കുമാറിന്റെ വരികളും ചേർന്ന പാട്ടുകൾ ഹിറ്റ് ലിസ്റ്റിലേക്ക് ഇതിനോടകം തന്നെ ഇടം പിടിച്ചിട്ടുണ്ട്. ഛായാഗ്രഹണം സനു താഹിർ.

Content Highlights: romancham movie from friday, soubin shahir new movie release

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arvind kejriwal

1 min

പ്രധാനമന്ത്രി പഠിച്ച യൂണിവേഴ്‌സിറ്റി അത് ആഘോഷമാക്കേണ്ടതാണ്, പക്ഷെ മറച്ചുവെക്കുന്നു- കെജ്‌രിവാള്‍

Apr 1, 2023


modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023

Most Commented