പ്രശസ്ത ഫ്രഞ്ച്-പോളിഷ് സംവിധായകന്‍ റോമന്‍ പൊളന്‍സ്‌കിക്കെതിരെ വീണ്ടും ലൈംഗികാരോപണം. 40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൊളന്‍സ്‌കി തന്നെ ശാരീരികമായി പീഡിപ്പിച്ചുവെന്ന പരാതിയുമായി റോബിന്‍ എന്ന സ്ത്രീ രംഗത്ത് വന്നിരിക്കുകയാണ്. പീഡിപ്പിക്കപ്പെടുമ്പോള്‍ തനിക്ക് 16 വയസ്സ് മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളുവെന്ന് അവര്‍ പറയുന്നു. 

പീഡനം നടന്ന അന്നു തന്നെ ഞാന്‍ ഇക്കാര്യങ്ങളെല്ലാം ഒരു സുഹൃത്തിനോട് തുറന്ന് പറഞ്ഞിരുന്നു. ഈ രഹസ്യം മറ്റാരോടും പറയരുതെന്നും പറഞ്ഞു. അതിന് ഓരൊറ്റ കാരണമേ ഉണ്ടായിരുന്നുള്ളൂ. എന്റെ അച്ഛന്‍ ഇത് അറിഞ്ഞിരുന്നുവെങ്കില്‍ അദ്ദേഹം പോളന്‍സ്‌കിയെ എന്തെങ്കിലും ചെയ്ത് ജയിലില്‍ പോകുമായിരുന്നു. അതുകൊണ്ടാണ് പരാതിയൊന്നും നൽകായിരുന്നത്- റോബിന്‍ പറഞ്ഞു.