രോഹിത് ഷെട്ടി | ഫോട്ടോ: എ.എഫ്.പി
ദക്ഷിണേന്ത്യൻ സിനിമകൾ ബോളിവുഡ് സിനിമകൾക്ക് മേൽ ആധിപത്യം സ്ഥാപിക്കുന്നു എന്ന ചർച്ച അവസാനിക്കുന്നില്ല. ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയാണ് ഭാഷാവിവാദത്തിൽ ഏറ്റവും പുതിയ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ബോളിവുഡ് തകർന്നെന്ന രീതിയിലുള്ള ട്രെൻഡ് ഒരിക്കലും സംഭവിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
ബോളിവുഡ് താരം രൺവീർ സിങ്ങിനെ വെച്ചുള്ള പരസ്യത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എൺപതുകളിൽ വി.സി.ആർ വന്നപ്പോൾ എല്ലാവരും പറഞ്ഞു തിയേറ്ററുകൾ അടച്ചുപൂട്ടേണ്ടിവരുമെന്നും ബോളിവുഡ് തകരുമെന്നും. അടുത്തിടെ ഓ.ടി.ടി പ്ലാറ്റ്ഫോമുകൾ വന്നപ്പോഴും ബോളിവുഡ് തീർന്നെന്ന് പലരും പറഞ്ഞു. പക്ഷേ ബോളിവുഡ് ഒരിക്കലും തീരാൻ പോകുന്നില്ല. രോഹിത് ഷെട്ടി പറഞ്ഞു.
ബോളിവുഡിനൊപ്പം നിൽക്കാൻ പറ്റുന്ന രീതിയിലുള്ള തെന്നിന്ത്യൻ സിനിമകൾ എല്ലായ്പ്പോഴും ഉണ്ടായിട്ടുണ്ടെന്ന് രോഹിത് ഷെട്ടിയെ ഉദ്ധരിച്ചുകൊണ്ട് ഡി.എൻ.എ റിപ്പോർട്ട് ചെയ്തു. 50-കളും 60-കളും മുതൽ ദക്ഷിണേന്ത്യൻ സിനിമകൾ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ശശി കപൂറിന്റെ പ്യാർ കിയേ ജാ ദക്ഷിണേന്ത്യൻ സിനിമയുടെ റീമേക്ക് ആണ്. 80-കളിൽ അമിതാഭ് ബച്ചനും വിനോദ് ഖന്നയും കത്തിനിൽക്കുന്ന സമയത്താണ് ഏക് ദുജേ കേലിയേയുമായി കമൽ ഹാസൻ വന്ന് ഹിറ്റുണ്ടാക്കുന്നത്.
തെന്നിന്ത്യൻ സിനിമയിലൂടെ ബോളിവുഡിലെത്തി നിലയുറപ്പിച്ച താരങ്ങളേക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഈയിടെ വിക്രം എന്ന സിനിമയുടെ പ്രചാരണത്തിനിടെ ഹിന്ദി ഭാഷയുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഞാൻ ഇന്ത്യയിൽ നിന്നാണ്, നിങ്ങളോ എന്ന് കമൽ ഹാസൻ പ്രതികരിച്ചിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..