സിദ്ധാർഥ് മൽഹോത്ര പങ്കുവച്ച വീഡിയോയിൽ നിന്നും | Photo: Twitter@firstindiafilmy
വെബ് സീരീസ് ചിത്രീകരണത്തിനിടെ ബോളിവുഡ് സംവിധായകന് രോഹിത് ഷെട്ടിക്ക് പരിക്കേറ്റു. ശനിയാഴ്ച ഇന്ത്യന്‍ പോലീസ് ഫോഴ്സ് എന്ന വെബ് സീരീസിന്റെ ചിത്രീകരണത്തിനിടെയാണ് അദ്ദേഹത്തിന് പരിക്കേറ്റത്. എന്നാല്‍ പരിക്ക് പറ്റി മണിക്കൂറുകള്‍ കഴിയുന്നതിന് മുന്‍പ് രോഹിത് സെറ്റില്‍ മടങ്ങിയെത്തി.
ഒരു സംഘട്ടനരംഗം ഒരുക്കുന്നതിനിടെയായിരുന്നു അപകടം. രോഹിത്തിന്റെ വിരലുകള്‍ക്കാണ് പരിക്കേറ്റത്. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിനെ ഞായറാഴ്ച ഡിസ്ചാര്‍ജ് ചെയ്തു.
ആശുപത്രി വിട്ട ഉടന്‍ സെറ്റിലേക്ക് മടങ്ങിയെത്തിയ രോഹിത് പ്രചോദനമാണെന്ന് നടന് സിദ്ധാര്‍ഥ് മല്‍ഹോത്ര പറഞ്ഞു. ഉറക്കമില്ലാത്ത രാത്രിക്കും സര്‍ജറിക്കും ശേഷം അദ്ദേഹം വീണ്ടും കര്മനിരതാനായെന്നും സിദ്ധാര്‍ഥ് കൂട്ടിച്ചേര്‍ത്തു.
Content Highlights: Rohit Shetty back in action after sustaining injury on sets
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..