റോക്കട്രി - ദി നമ്പി ഇഫക്ട് ;  വേൾഡ്  പ്രീമിയർ മെയ് 19 ന് കാൻ ഫിലിം ഫെസ്റ്റിവലിൽ


2 min read
Read later
Print
Share

ബോളിവുഡ്, കോളിവുഡ് സൂപ്പർ താരം ആർ. മാധവൻ ആണ് ചിത്രത്തിന്റെ സംവിധായകൻ.

മാധവനും വർഗീസ് മൂലനും

ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണൻറെ ജീവിതം ആസ്പദമാക്കിയ റോക്കട്രി- ദ നമ്പി ഇഫക്ടിന്റെ വേൾഡ് പ്രീമിയർ മെയ് 19ന് കാൻ ഫിലിം ഫെസ്റ്റിവലിൽ നടക്കും. രാജ്യത്തിന്റെ ഔദ്യോഗിക എൻട്രി ആയാണ് ചിത്രം തെരഞ്ഞെടുത്തിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ അറിയിച്ചു. ഇന്ത്യ-ഫ്രഞ്ച് നയതന്ത്ര സഹകരണം 75 വർഷം പിന്നിടുന്ന അവസരത്തിൽ, ചലച്ചിത്രമേളയിൽ ഇന്ത്യയ്ക്ക് കൺട്രി ഓഫ് ഓണർ ബഹുമതി നൽകിയിട്ടുണ്ട്. ഇതാദ്യമായാണ് ഇത്തരത്തിൽ ഒരു രാജ്യത്തെ ആദരിക്കുന്നത്. ഇന്ത്യൻ സിനിമയെയും സംസ്കാരത്തെയും പാരമ്പര്യത്തെയും പരിചയപ്പെടുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.

ആർ. മാധവൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. മാധവൻ തന്നെയാണ് നമ്പി നാരായണനായി അഭിനയിക്കുന്നതും. വരുന്ന ജൂലൈ ഒന്നിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കെയാണ് ചിത്രം വലിയ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. പ്രമുഖ മലയാളി വ്യവസായി ഡോ. വർഗീസ് മൂലൻറെ വർഗീസ് മൂലൻ പിക്ച്ചേഴ്സും, ആർ. മാധവൻറെ ട്രൈ കളർ ഫിലിംസും, ഹോളിവുഡ് പ്രൊഡക്ഷൻ കമ്പനിയായ 27th ഇൻവെസ്റ്റ്മെൻറ്സും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

വ്യാജമായുണ്ടാക്കിയ ചാരക്കേസിനെ തുടർന്ന് നമ്പി നാരായണൻ എന്ന ശാസ്ത്രജ്ഞൻറെ വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും എന്ത് സംഭവിച്ചു? ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തെ ഈ സംഭവം എങ്ങനെ ബാധിച്ചു? എന്നെല്ലാമുള്ള കാര്യങ്ങളാണ് ചിത്രം പറയുന്നത്. റോക്കട്രി കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നത് ഏറെ അഭിമാനവും സന്തോഷവും നൽകുന്നുവെന്ന് നിർമാതാവ് വർഗീസ് മൂലൻ പറഞ്ഞു. ലോകമറിയേണ്ടുന്ന ശാസ്ത്രജ്ഞനായ നമ്പി നാരായണന്റെ ജീവിതം സിനിമയാക്കിയത്, അത് ഒരു ഉത്തരവാദിത്തമാണെന്ന് മനസ്സിലാക്കിയാണ്. മലയാളികൾക്കാകെ അഭിമാന മുഹൂർത്തമാണിതെന്നും അദ്ദേഹം പറഞ്ഞു. നമ്പി നാരായണൻറെ ആത്മകഥയായ ഓർമകളുടെ ഭ്രമണപഥത്തിന്റെ രചയിതാവും ക്യാപ്റ്റൻ, വെള്ളം തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംവിധായകനുമായ ജി. പ്രജേഷ് സെൻ ആയിരുന്നു ചിത്രത്തിന്റെ കോ ഡയറക്ടർ.

ചിത്രം ഒരേ സമയം ഇംഗ്ലീഷിലും, ഹിന്ദിയിലും, തമിഴിലും ചിത്രീകരിക്കുകയും മലയാളം, തെലുങ്ക് , കന്നഡ ഭാഷാകളിലേക്ക് മൊഴിമാറ്റുകയും ചെയ്തിട്ടുണ്ട്. അറബിക്, ഫ്രഞ്ച്, സ്പാനിഷ്, ജർമ്മൻ, ചൈനീസ്, റഷ്യൻ, ജാപ്പനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലും ചിത്രം എത്തും. ഒരേ സമയം ഏറ്റവും കൂടുതൽ ഭാഷകളിൽ പുറത്തിറങ്ങുന്ന ആദ്യ ഇന്ത്യൻ ചിത്രമായിരിക്കും ‘റോക്കട്രി- ദ നമ്പി ഇഫക്ട്.’

ചിത്രത്തിൽ ഷാരൂഖ് ഖാൻ, സൂര്യ എന്നിവർ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. സിമ്രാനാണ് നായിക. വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവൻ നടത്തിയ ശാരീരിക മാറ്റങ്ങളും, മേക്ക്ഓവറുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫിലിസ് ലോഗൻ(Phyllis Logan), വിൻസന്റ് റിയോറ്റ( Vincent Riotta), റോൺ ഡൊനാഷേ( Ron Donaiche ) തുടങ്ങിയ ഹോളിവുഡ് താരങ്ങളും രജത് കപൂർ, രവി രാഘവേന്ദ്ര , മിഷ ഖോഷൽ, ഗുൽഷൻ ഗ്രോവർ, കാർത്തിക് കുമാർ, തുടങ്ങിയ ബോളിവുഡ് താരങ്ങളും മലയാളി താരം ദിനേഷ് പ്രഭാകറും പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്.

ഇന്ത്യ, ഫ്രാൻസ്, അമേരിക്ക, കാനഡ, ജോർജിയ, സെർബിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. പ്രമുഖ വിതരണ കമ്പനികളായ യുഎഫ്ഒ (UFO Moviez,) യാഷ് രാജ് ഫിലിംസ് (Yash Raj Films), എജിഎസ് സിനിമാസ്( AGS Cinemas), ഫാർസ് ഫിലിംസ് (Phars Films )എന്നിവരാണ് റോക്കട്രി ഇന്ത്യയിലും ലോകരാജ്യങ്ങളിലെ മറ്റ് തീയേറ്ററുകളിലും എത്തിക്കുന്നത്

Content Highlights: Rocketry: The Nambi Effect, Cannes Film Festival, R Madhavan

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nisha upadhyay

1 min

ആരാധകരുടെ ആവേശം അതിരുവിട്ടു; ഗാനമേളയ്ക്കിടെ ഭോജ്പുരി ഗായികയ്ക്ക് വെടിയേറ്റു

Jun 3, 2023


nattu nattu ukraine

1 min

പുതിയ വരികളും രം​ഗങ്ങളും; നാട്ടു നാട്ടുവിന് ചുവടുവെച്ച് യുക്രെയ്ൻ സെെനികർ | VIDEO

Jun 3, 2023


Wrestlers Protest

2 min

ബേട്ടി ബചാവോ എന്നെഴുതിയ തെരുവുകളിലൂടെ നമ്മുടെ പെണ്മക്കൾ വലിച്ചിഴക്കപ്പെടുന്നു -ഡബ്ല്യു.സി.സി.

Jun 2, 2023

Most Commented